ആലപ്പുഴയിൽ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു

  ആലപ്പുഴ ചെന്നിത്തല പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെന്നിത്തല പഞ്ചായത്ത് പതിനാറാം വാർഡിലെ പുതുവൽ എം കൃഷ്ണൻകുട്ടിയെന്ന 83കാരനാണ് മരിച്ചത്. പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യമുണ്ടായി വെള്ളത്തിൽ വീഴുകയായിരുന്നു. സമീപവാസികളെത്തി കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

ഇഡിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ; സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ: ക്രൈംബ്രാഞ്ച്

സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇ ഡിക്കെതിരായ എഫ് ഐ ആർ നിയമപരമായി നിലനിൽക്കുന്നതാണ്. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപകർപ്പ് മുദ്രവെച്ച കവറിൽ കോടതിക്ക് നൽകാം ഇ ഡിയുടെ ഹർജി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇ ഡിക്ക് അധികാരമില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഇ ഡിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെങ്കിൽ അത്…

Read More

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ആണ് പുത്തൂരില്‍ ഒരുക്കിയിട്ടുള്ളത്. മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും. ഡിയര്‍ സഫാരി പാര്‍ക്ക്, പെറ്റ് സൂ, ഫോളോഗ്രാം സൂ തുടങ്ങിയവരും വൈകാതെ നിര്‍മ്മിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരാഴ്ചയില്‍ ഏറെയായി സാംസ്‌കാരിക പരിപാടികള്‍ തുടരുകയാണ്….

Read More