സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല; ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് കഴിച്ചത്
കണ്ണൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സുനീഷയെ ഭർത്താവ് വിജീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വല്യമ്മ ദേവകി വെളിപ്പെടുത്തുന്നു. സുനീഷയ്ക്ക് വീട്ടുകാർ ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ. സുനീഷ രണ്ട് മാസമായി ഭക്ഷണം കഴിച്ചിരുന്നത് ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങിയായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് വിളിക്കാൻ പോലും യുവതിക്ക് അനുവാദമില്ലായിരുന്നുവെന്നും ദേവകി പറയുന്നു. അതേസമയം, ഭർത്താവും…
