പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരം അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Read More

മുംബൈയിൽ നിർമാണത്തിലിരുന്ന ഫ്‌ളൈ ഓവർ തകർന്നുവീണ് 14 പേർക്ക് പരുക്കേറ്റു

  മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിനു സമീപം നിർമാണത്തിലിരുന്ന ഫ്ളൈ ഓവറിന്റെ ഭാഗം തകർന്നു വീണ് 14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം നിർമാണ തൊഴിലാളികളാണ്. ഇവരെ വിഎൻ ദേശായി സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ഫ്ളൈ ഓവറിന്റെ നിർമാണ ചുമതല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പോലീസും ഫയർ ഫോഴ്‌സും പരിശോധന നടത്തുകയാണ്.

Read More

‘മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ല, സർക്കാർ ഒപ്പമുണ്ടാകും; മുനമ്പം രാഷ്ട്രീയ ആയുധമാക്കരുത്’; മന്ത്രി കെ രാജൻ

മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ‌. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാകും. മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കരുത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം സമരസമിതി സമരം അവസാനിപ്പിക്കുന്നതിന് പിന്നാലെ മറ്റൊരു വിഭാഗം സമരം ആരംഭിക്കുന്നതിനെയാണ് മന്ത്രി വിമർശിച്ചത്. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമരം ആരംഭിക്കാനുള്ള ചില തൽപരകക്ഷികളുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം സമരങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം പാടില്ല. മുനമ്പത്തെ ജനങ്ങൾ അനാഥമാകില്ല. 600ഓളം വരുന്ന…

Read More

വയനാട് ജില്ലയിൽ 106 പേര്‍ക്ക് കൂടി കോവിഡ്;105 പേര്‍ രോഗമുക്തി നേടി ,98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‍വയനാട് ജില്ലയില്‍ ഇന്ന് (24.09.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2880 ആയി. 2196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ …

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയായി ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1767.12 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,691 രൂപയായി

Read More

സണ്ണി ജോസഫിന്റെ ഓവര്‍ കോണ്‍ഫിഡന്‍സ് വിനയായി; കെപിസിസി, ഡിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടി

പുതിയ കെപിസിസി, ഡിസിസി ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടി. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ പറ്റാതെ വന്നതോടെയാണ് ഭാരവാഹി ചര്‍ച്ചകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചത്. കണ്ണൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തിലുണ്ടായ തര്‍ക്കമാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായത്. കണ്ണൂര്‍ ഡിസിസി അധ്യക്ഷനായ മാര്‍ട്ടിന്‍ ജോര്‍ജിനെ മാറ്റണമെന്ന കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫിന്റെ നിലപാടിനെതിരെ കെ സുധാകരന്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. നിലവില്‍ കെ സുധാകരന്‍ ഗ്രൂപ്പിന്റെ ഏക ഡിസിസി അധ്യക്ഷനാണ്…

Read More

ചാരായം വാറ്റുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് ഓടി; ഭാര്യ നൽകിയ വിവരമനുസരിച്ച് കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി

തിരുവനന്തപുരത്ത് വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മുക്കുവൻതോടിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് യുവതിയെ മർദിക്കുന്നുവെന്ന അയൽവക്കക്കാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വീട്ടിൽ ചാരായം വാറ്റുന്ന യുവാവിനൊണ് പോലീസ് കണ്ടത്. പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മുക്കുവൻതോടുള്ള അജീഷ് ഭാര്യയെ മർദിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ വീടിന്റെ അടുക്കളയിൽ അജീഷ് ചാരായം വാറ്റുന്നതാണ് പോലീസ് കണ്ടത്. ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവിടെ…

Read More

വാസു കടുങ്ങിയാൽ സിപിഐഎം നേതക്കളും കുടുങ്ങും, ശബരിമല സ്വർണ്ണക്കടത്തിൽ പ്രതിപക്ഷവാദം ഹൈക്കോടതിയും ശരിവച്ചെന്ന് വി ഡി സതീശൻ

ശബരിമല സ്വർണ്ണക്കടത്തിൽ പ്രതിപക്ഷവാദം ഹൈക്കോടതിയും ശരിവച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവാദം ഹൈക്കോടതിയും ശരിവച്ചു. ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടു. ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപണിക്ക് കൊണ്ടുപോകുന്നതിൽ തിടുക്കമുണ്ടയെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. എൻ വാസുവിനെ അറസ്റ്റ് ചെയ്യണം. വാസു കടുങ്ങിയാൽ സിപിഐഎം നേതക്കളും കുടുങ്ങും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും വീ ഡി സതീശൻ പറഞ്ഞു. 2018 മുതല്‍ 2025 വരെ ശബരിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകള്‍…

Read More

ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ.സ്വകാര്യ റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോർട്ടിൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി രാജാപ്പാറയിലെ ജംഗിൾ പാലസ് എന്ന റിസോർട്ടിലാണ് കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിക്കുന്ന തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 28നായിരുന്നു പരിപാടി. കേസിൽ റിസോർട്ട് മാനേജർ കള്ളിയാനിയിൽ സോജി.കെ ഫ്രാൻസിസ്, ക്രഷർ മാനേജർ കോതമംഗലം…

Read More

സി കെ ജാനു കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ ചേരാൻ സികെ ജാനുവിന് ലക്ഷങ്ങൾ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സ്ഥാനാർഥിയാകാൻ 50 ലക്ഷം കോഴ നൽകിയെന്ന പരാതിയിൽ കേസെടുക്കാനാണ് നിർദേശം. ജെ ആർപി ട്രഷറർ പ്രസീത അഴീക്കോടാണ് സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയ കാര്യം വെളിപ്പെടുത്തിയത്. ജാനു പത്ത്…

Read More