‘വിഡി ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’; വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി – എന്‍എസ്എസ് സഹകരണത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇരുസംഘടനകളേയും തമ്മില്‍ തല്ലിച്ചത് മുസ്ലിംലീഗ്. സഹകരണത്തിനായി എസ്എന്‍ഡിപി മുന്‍കൈ എടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 21ന് എസ്എന്‍ഡിപി യോഗം ആലപ്പുഴയില്‍.ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയില്‍. കൂട്ടായ്മ അനിവാര്യം. ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. നിര്‍ഭാഗ്യവശാല്‍ ആ യോജിപ്പ് ഉണ്ടായി. അത് മനപ്പൂര്‍വമല്ല. അവിടെ കൊണ്ടുചെന്ന് ഞങ്ങളെ എത്തിച്ചു എന്നുള്ളതാണ്. അതില്‍ പ്രധാന ഘടകം സംവരണമാണ്. സംവരണം പറഞ്ഞുകൊണ്ട്…

Read More

വിലക്കയറ്റം അതിരൂക്ഷം, ഒരു കിലോ അരിക്ക് 448 രൂപ; ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ

ശ്രീലങ്കയിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റിനെതിരെ കലാപവുമായി ജനം തെരുവിലിറങ്ങി. ലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അരി കിലോക്ക് 448 ശ്രീലങ്കൻ രൂപയും ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയുമാണ്. ഇത് യഥാക്രമം 128 ഇന്ത്യൻ രൂപയും 75 ഇന്ത്യൻ രൂപയുമാണ് പെട്രോളിനും…

Read More

ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു

പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്‌സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.

Read More

എറണാകുളത്ത് നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു മരണം

എറണാകുളം കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്.രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്.

Read More

കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം: മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിർബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്. 97,417 പേർ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്. ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുൻപുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നു മുതൽ…

Read More

ചോദ്യം ചെയ്യൽ നാളെയും തുടരും: എം ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും, നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിൻറെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ…

Read More

തിളക്കമാര്‍ന്ന മുഖചര്‍മ്മത്തിന് വേണ്ടി ഐസ് ക്യൂബ് ഫേഷ്യല്‍ മസാജ്

പാടുകള്‍ ഒന്നും ഇല്ലാത്ത തിളക്കമാര്‍ന്ന മുഖം എല്ലാവരുടെയും സ്വപ്നമാണ്. തിളക്കമാര്‍ന്ന മുഖചര്‍മ്മത്തിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും എല്ലാവരും ഒരുക്കമാണ്. പക്ഷേ വെയില്‍, മലിനീകരണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി ഇവയെല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ മുഖം സുന്തരമാക്കാന്‍ നിങ്ങള്‍ക്ക് ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം. മുഖത്ത് ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തെ നല്ല രീതിയില്‍ നിങ്ങള്‍ക്ക് മാറ്റിയെടുക്കാവുന്നതാണ്. ചര്‍മ്മ സംരക്ഷണ വസ്തുക്കള്‍ക്ക് പകരമായി ഐസ് ക്യൂബുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും ഇവ എങ്ങനെ ഗുണം ചെയ്യുന്നുവെന്നും നമുക്ക്…

Read More

മധുരക്കിഴങ്ങ്; ഡയബറ്റിസ് തടയും: ക്യാൻസറിനെ പ്രതിരോധിക്കും

  സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. കപ്പ നടും പോലെ പറമ്പുകളിൽ നട്ടു വിളവെടുത്തിരുന്ന മധുരക്കിഴങ്ങ് അന്നജത്തിന്റെ ഒരു കലവറയാണ്. ഉരുളക്കിഴങ്ങു നമ്മുടെ നിത്യ ജീവിതത്തിലെ ഒരു സ്ഥിരം സാന്നിധ്യമാകുന്നതിനും എത്രയോ മുൻപ് തന്നെ മധുരക്കിഴങ് നമുക്ക് പരിചിതമായിരുന്നു. പച്ചയ്ക്കുപോലും നേരിയ മധുര രസമുള്ള ഈ കിഴങ്ങ് കഴിക്കാവുന്നതാണ്. ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്താണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങിൻറെ സ്ഥാനം. ഇതിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിര്‍മ്മിക്കുന്നുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ്…

Read More

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് താരം നീരീക്ഷണത്തിൽ പ്രവേശിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ചിരഞ്ജീവി അറിയിച്ചു.  

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ അനുമതി നൽകും

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. ആദ്യ പതിനഞ്ച് ദിവസം 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി…

Read More