ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു

ഒരിടവേളക്ക് ശേഷം ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡൽഹി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നീതി ആയോഗ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അമിത് ഷാ യോഗം വിളിച്ചത്. ദീപാവലി ആഘോഷത്തിന്റെ പേരിൽ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടിരുന്നു. പടക്ക നിരോധനവും നടപ്പായില്ല. ലോക്ക് ഡൗണിന്…

Read More

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതല്‍

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 23 ഇടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്. അവിടെ സൂചിക 436-ലാണുള്ളത്. നഗരത്തില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ തുടരുകയാണ്.ഡല്‍ഹി സര്‍ക്കാരിന്റേയും…

Read More

ഫ്രഞ്ച് ഓപ്പണ്‍ ഒരാഴ്ചത്തേക്ക് നീട്ടിവച്ചു

പാരിസ്: മെയ്യ് 17ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചു. ടൂര്‍ണ്ണമെന്റിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് നീട്ടിയത്. കൊവിഡിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിരവധി സ്ഥലങ്ങള്‍ ലോക്ക് ഡൗണ്‍ പിടിയിലാണ്. യോഗ്യതാ റൗണ്ടുകള്‍ക്ക് ശേഷം മെയ്യ് 30ന് ടൂര്‍ണ്ണമെന്റുകള്‍ ആരംഭിക്കും. ജൂണ്‍ 13ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ ് രണ്ടാഴ്ചകള്‍ക്ക് ശേഷം വിംബിള്‍ഡണും ആരംഭിക്കും.

Read More

കൊവിഡ് നിയന്ത്രണങ്ങൾ: രഞ്ജി ട്രോഫി ഇത്തവണയുണ്ടാകില്ലെന്ന് ബിസിസിഐ

ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിച്ചതായി ബിസിസിഐ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ടൂർണമെന്റ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. അതേസമയം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടു പോകുമെന്നും ബിസിസിഐ വ്യക്തമാക്കി 87 വർഷത്തിനിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുക എന്നതായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ ഇതിന് ചെലവ് കൂടുതലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. 50 ഓവർ ഫോർമാറ്റിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും….

Read More

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ; സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങൾ പ്രധാനം

  ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ശ്രമമെന്ന് താലിബാൻ. സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണ്. ഇതിനായുള്ള ശ്രമം നടക്കുകയാണെനന്ന് താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്‌സായി ദോഹയിൽ പറഞ്ഞു. താലിബാൻ നിയന്ത്രണത്തിൽ വരുന്നതിന് മുമ്പ് അഫ്ഗാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുണ്ടായിരുന്നത്. താലിബാനോടുള്ള ഇന്ത്യയുടെ സമീപനമെന്തായിരിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം തന്നെ ഉറ്റുനോക്കുമ്പോഴാണ് താലിബാന്റെ പ്രതികരണം വരുന്നത്.  

Read More

125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികള്‍; ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രവാസി വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിർവ്വഹിക്കും. നാളെ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരള സഭ ആരംഭിക്കും. 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ…

Read More

മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദനയില്ല, പരിശോധനക്ക് വിസമ്മതിച്ചു

നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പരിശോധനക്ക് വിസമ്മതിച്ചു. ആൻജിയോഗ്രാം പരിശോധനക്ക് മുമ്പാണ് ഇവർ മലക്കം മറിഞ്ഞത്. സമ്മതപത്രം എഴുതിവാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധനക്ക് തയ്യാറല്ലെന്നും ഇവർ അറിയിച്ചു ഇതോടെ സ്വപ്‌നയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയാണ് ആൻജിയോഗ്രാമിന് തയ്യാറല്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇത് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. സ്വപ്നക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിവാസം നാടകമാണെന്നാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 4350 പേർക്ക് കൊവിഡ്, 19 മരണം; 5691 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4350 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂർ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂർ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

അപമര്യാദയായി പെരുമാറി: നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി

ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി. അപമര്യാദയായി പെരുമാറുകയും ലൈൻ അമ്പയറുടെ ദേഹത്തേക്ക് പന്ത് അടിച്ച് തെറിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി നാലാം റൗണ്ടിനിടെയാണ് സംഭവം. സർവ് നഷ്ടമായപ്പോൾ ക്ഷുഭിതനായ ദ്യോക്കോവിച്ച് അടിച്ചു തെറിപ്പിച്ച പന്ത് ലൈൻ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്കെതിരെ 5-6 എന്ന സ്‌കോറിൽ പിന്നിൽ നിൽക്കുകയായിരുന്നു താരം റഫറിമാർ കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത്. മനപ്പൂർവം ചെയ്തതല്ലെന്ന് ദ്യോക്കോവിച്ച് വ്യക്തമാക്കി. സംഭവത്തിൽ…

Read More