അന്ന് ഇന്ത്യ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇന്ന് ഇന്ത്യയെ ഞങ്ങൾ സഹായിക്കുമെന്ന് ജോ ബൈഡൻ

  കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അവശ്യഘട്ടത്തിൽ ഇന്ത്യ തങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പം ഞങ്ങളുമുണ്ടാകും എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്. ഇന്ത്യയിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്‌സിജൻ ഉപകരണങ്ങൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യസഹായം അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെത്തുമെന്നും യുഎസ് വ്യക്തമാക്കി ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന ഏതൊരു പിന്തുണയും ഇന്ത്യക്ക് നൽകുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും കൂട്ടായ പരിശ്രമങ്ങൾ പരസ്പരം…

Read More

‘ദേശീയ പുരസ്കാരത്തിൽ നിന്ന് ആട് ജീവിതം ഒഴിവാക്കി, കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തു; പിന്നിൽ ബിജെപി രാഷ്ട്രീയം’: മന്ത്രി വി ശിവൻകുട്ടി

ദേശീയ പുരസ്കാരത്തിൽ നിന്ന് ആട് ജീവിതത്തെ ഒഴിവാക്കിയത് പക്ഷപാതപരമായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻധാരണ വച്ചു പെരുമാറി. കേരള സ്റ്റോറിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് കൊടുത്ത് അടക്കം രാഷ്ട്രീയമാണ്. ബിജെപി രാഷ്ട്രീയമാണ് ആടുജീവിതത്തെ ഒഴിവാക്കിയതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് 71…

Read More

ആർ എസ് എസിനെ പോലെ ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു: രാഹുൽ ഗാന്ധി

ഇടത് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷം മോദിയെയും ആർ എസ് എസിനെയും പോലെ ജനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാത്തിനും ഉത്തരം മാർക്‌സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയിൽ ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്. മോദിയും ആർ എസ് എസും ചെയ്തുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. അവർ സമൂഹത്തിൽ വിദ്വേഷവും പകയും വളർത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇടതുപക്ഷവും ജനങ്ങളെ…

Read More

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകി. സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ്…

Read More

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി കര്‍ഷക നേതാവ് ബാല്‍ജീത് സിങ് മഹല്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് മൂന്നിന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് ചര്‍ച്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കര്‍ഷക സംഘടകളുടെ ഇടയില്‍ സമ്മിശ്ര പ്രതികരണം ഉയര്‍ന്നിരുന്നു. ഏകോപന സമിതി…

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പരീക്ഷ വേണ്ട എന്ന തീരുമാനത്തിലേക്കെത്തിയത്.

Read More

സംസ്ഥാനത്ത് ഇന്ന് 3581 പേർക്ക് കൊവിഡ്, 6 മരണം; 7837 പേർക്ക് രോഗമുക്തി

കേരളത്തിൽ 3581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂർ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂർ 158, വയനാട് 129, കാസർഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,16,378 പേർ…

Read More

മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു

  കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മുൻ മിസ് കേരള അൻസി കബീർ(25), റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ(25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വൈറ്റിലയിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു 2019ലെ മിസ് കേരളയും റണ്ണറപ്പുമായിരുന്നു അൻസിയും അഞ്ജനയും. ആറ്റിങ്ങൽ സ്വദേശിയാണ് അൻസി. അഞ്ജന തൃശ്ശൂർ സ്വദേശിനിയും. നാല് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

Read More

‘അടിസ്ഥാന രഹിതം’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും കമ്മിഷന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹൈഡ്രജന്‍ ബോംബല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍…

Read More

മാനവികതയുടെയും ഒരുമയുടെയും ഉദാത്തമായ ആശയം; ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തി വ്രതകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും നടത്തണം. റമദാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു….

Read More