Headlines

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടു; സർക്കാർ ഡാറ്റ മറച്ചുവെക്കുന്നുവെന്നും വി ഡി സതീശൻ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റ സർക്കാർ മറച്ചുവെക്കുന്നു. മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനെ ഇത് തടസ്സപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു കോൺടാക്ട് ട്രേസിംഗ് കേരളത്തിൽ പരാജയമാണ്. ഒരാൾ പോസിറ്റീവായാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:15 എന്നതാണ് കേരളത്തിലെ കണക്ക്. വാക്‌സിൻ ചലഞ്ച് ഫണ്ടായി 817 കോടി രൂപ സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്….

Read More

”സര്‍ക്കാര്‍ അമ്മയ്ക്കൊപ്പം”; അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി. വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജാണ് ഇന്നു അനുപമയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചത്. കേസിൽ മന്ത്രി വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിക്കൽ അനുപമയുടെ നിരാഹാര സമരം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് മന്ത്രി ഫോണിൽ വിളിച്ചത്. കേസിൽ വകുപ്പുതല അന്വേഷണം നടത്തും. കൃത്യമായ നടപടികളുണ്ടാകുമെന്നും ഉറപ്പുനൽകി. താനും ഒരു അമ്മയാണ്. അനുപമയുടെ വികാരം…

Read More

ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം; സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരും അഭിഭാഷകരും ആർടി പിസിആർ പരിശോധന നടത്തണമെന്നും, മൂന്ന് പേരിൽ കൂടുതൽ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാർ സർക്കുലർ പുറത്തിറക്കി. അതേസമയം, ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ്…

Read More

‘ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും’; യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജില്ലയില്‍ എങ്കിലും സംഭാവന നല്‍കിയിരുന്നു എങ്കില്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിക്ക് ഇന്ന് എം.എല്‍.എ മാര്‍ വട്ട പൂജ്യം ആവുമായിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Read More

‘ലോക ടൂറിസം ഭൂപടത്തിലേക്ക് നിലമ്പൂരിനെ ഉയർത്തും, ഭരണത്തുടർച്ചക്ക് അനുകൂലമാണ് അന്തരീക്ഷം’: എം സ്വരാജ്

നിലമ്പൂർ വികസനം ആണ് പ്രധാന പരിഗണനയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 24നോട്‌. നിലമ്പൂർ ബൈ പാസ് പൂർത്തിയാക്കണം. ലോക ടൂറിസം ഭൂപടത്തിലേക്ക് നിലമ്പൂരിനെ ഉയർത്തും. എപ്പോഴും കൂൾ ആണ്, ആത്മ വിശ്വാസം ഏറുകയാണെന്നും സ്വരാജ് വ്യക്തമാക്കി. കടകൾ കയറി വോട്ട് ചോദിച്ച് എം സ്വരാജിന്റെ നിശബ്ദ പ്രചരണം ആരംഭിച്ചു. നാട് തരുന്ന വലിയ പിന്തുണ കൂടുതൽ ആത്മവിശ്വാസം തരുന്നു. നിലമ്പൂർ ടുറിസം സർക്യുട്ടും ഉണ്ടാക്കും. ഭരണ തുടർച്ചക്ക് അനുകൂലമാണ് അന്തരീക്ഷം. മൂന്നാം ഭരണത്തിന് അനുകൂല അന്ദരീക്ഷം…

Read More

രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എൽ ഡി എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു കിറ്റെക്‌സ് വിഷയം വിവാദമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർ പി ജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ…

Read More

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും.സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലത്തെ വന്‍ തോല്‍വിയോടെ ടീം മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ മോശം…

Read More

കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ല; വിശദീകരണത്തിൽ തൃപ്തനെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെയുമാണ് സുധാകരൻ പരാമർശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണതൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. സുധാകരൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ബന്ധുനിയമനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Read More

SFI നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം; 16 പ്രതികളുടെ വിചാരണ അടുത്തമാസം

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം. 2018 ജൂലൈ 2 നാണ് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു എന്ന മിടുക്കനായ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യു വധക്കേസിലെ 16 പ്രതികളുടെയും വിചാരണ ഉടൻ ആരംഭിക്കാനിരിക്കെയാണ് അഭിമന്യുവിന്റെ ഓർമ്മദിനം. മഹാരാജാസ് കോളേജ് ഇടനാഴികളിൽ അഭിമന്യുവിന്റെ ശബ്ദം മുഴങ്ങാതായിട്ട് 7 വർഷം പിന്നിട്ടു. എങ്കിലും വട്ടവടക്കാരനായ തങ്ങളുടെ പ്രിയ കൂട്ടുകാരനെ ഒരു കാലത്തും മറക്കില്ല എന്ന പ്രതിജ്ഞ…

Read More

കൊല്ലം ഇരവിപുരത്ത് യുവതിക്കും കുട്ടികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം; നാല് പേർക്ക് പരുക്ക്

കൊല്ലം ഇരവിപുരത്ത് ഭാര്യക്കും മകൾക്കും അയൽവാസികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡാക്രമണം നടത്തിയത്. ഇയാളുടെ ഭാര്യ രാജി, മകൾ 14കാരിയായ ആദിത്യ എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ജയൻ ആസിഡാക്രമണം നടത്തി. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. ഒളിവിൽ പോയ ജയന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More