ETIHAD AIRWAYS CAREERS 2022 IN ABU DHABI LATEST RECRUITMENT

Etihad Airways Careers is just like a career at Emirates Group. There is not much difference between the work environment and pay scale. But overall the package you will get offered will be literally beyond and above your expectations. As the world’s fastest-growing airline group network, they always offer opportunities to deserving individuals and help them to…

Read More

സിബിഐയെ മുഖ്യമന്ത്രിക്ക് ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ എന്തോ മറച്ചുവയ്ക്കുന്നു. ഗുരുതരമായ അഴിമതി ചെയ്തുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ തടയുന്നത്. മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘങ്ങളെ ഭയമാണ്. മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പാർട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിലെ റെയ്ഡ് സിപിഎം ജീർണതയുടെ ഫലമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി….

Read More

പൈലറ്റുമാർ സഹായം തേടിയില്ല: കുനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട്

  പൈലറ്റുമാർ സഹായം തേടിയില്ല: കുനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഹെലികോപ്റ്റർ മേഘങ്ങൾക്കിടയിൽപ്പെടുകയും കുന്നിലിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയർമാർഷൻ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ അന്വേഷണ സംഘമാണ് റിപ്പോർട്ട് കൈമാറിയത്. അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചിരുന്നു ഹെലികോപ്റ്റർ…

Read More

‘പോറ്റിയെ കേറ്റിയെ’ പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും

തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. കേസ് എടുത്തതിൽ പൊലീസിനുള്ളിൽ രണ്ട് അഭിപ്രായമാണ് ഉള്ളത്. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയാകും. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജന.സെക്രട്ടറി പ്രസാദ്…

Read More

ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി കോൺഗ്രസ് രാഷ്ട്രീകാര്യ സമിതി ഇന്ന് യോഗം ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. തോൽവിയെ ലഘൂകരിക്കാനുള്ള നേതാക്കളുടെ ശ്രമം അണികളിലും അമർഷത്തിന് കാരണമായിട്ടുണ്ട്. പ്രതിപക്ഷം ദുർബലമായി പോയെന്ന വിലയിരുത്തലും അണികൾക്കുണ്ട്. നേതൃത്വത്തിനെതിരെ കെ മുരളീധരൻ, കെ സുധാകരൻ ഉൾപ്പെടെയുള്ളവർ തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം തിരിച്ചടിയായെന്ന വിലയിരുത്തൽ. യുഡിഎഫ് കൺവീനർ എം എം ഹസന്റെ നിലപാടും ചോദ്യം ചെയ്യപ്പെടും. മുല്ലപ്പള്ളി രാമചന്ദ്രൻ…

Read More

സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത്തരം വിവാഹങ്ങൾ അനുവദിച്ചാൽ നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകർമമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതിമാരെ അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കില്ല ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിൽ ഏർപ്പെടുന്നവർ…

Read More

കൊവിഡിന്റെ മൂന്നാംതരംഗം ഒക്ടോബറോടെയുണ്ടാകുമെന്ന് റിപ്പോർട്ട്; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർദേശം

രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽ രൂപീകരിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയത്. കേരളത്തിലെ അടക്കം കൊവിഡ് വ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത് മൂന്നാം തരംഗത്തിൽ മുതിർന്നവരെ പോലെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ രോഗവ്യാപനമുയർന്നാൽ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ പോരാതെ വരും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റർ, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം കൂട്ടേണ്ടതായും വരും. …

Read More

‘ വി വി പ്രകാശിന്റെ വീട്ടില്‍ സ്ഥാനാര്‍ഥി പോകണമെന്നില്ല; അവര്‍ കോണ്‍ഗ്രസ് കുടുംബം’; വി ഡി സതീശന്‍

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. പക്ഷേ, ഞങ്ങള്‍ പോകാന്‍ നേരം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചില്ല എന്നേയുള്ളു. വി വി പ്രകാശിന്റെ വീട്ടില്‍ ആദ്യമൊരാള്‍ ചെന്നപ്പോള്‍ പറഞ്ഞ മറുപടി കേട്ടല്ലോ? ഞങ്ങളെയെല്ലാം വിഷമിപ്പിച്ച, കണ്ണീരണിയിച്ച…

Read More

കോവിഡ് വാക്സിൻ വിതരണം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഈ വർഷം കൊറോണ മഹാമാരിക്കെതിരെ ആർജിത പ്രതിരോധം കൈവരിക്കില്ലെന്നതു കൊണ്ട് തന്നെ വ്യാപകമായി വാക്സിൻ നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കണം , ഒപ്പം നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇതുവരെ ഒൻപത് കോടിയിലേറെ പേരെ കൊറോണ ബാധിച്ചു, അതിൽ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്തു . മഹാവ്യാധിയാണെന്ന ജാഗ്രത നിരന്തരം കൊറോണക്കെതിരെ വേണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രധാന ഗവേഷക സൗമ്യ…

Read More

കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശയെന്ന് മുല്ലപ്പള്ളി; കോർപേറ്റുകൾക്ക് മാത്രം സഹായം

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ഒഴിച്ചാൽ കേന്ദ്രബജറ്റ് കേരളത്തിന് നിരാശയാണ് സമ്മാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോർപറേറ്റുകൾക്ക് സഹായകരമായ ബജറ്റാണിത്. വായ്പാ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കും. കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം ഉയർത്തി. കേരളത്തിലെ റെയിൽവേ മേഖലയെ അവഗണിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് കാര്യമായ തുക നീക്കിവെച്ചില്ല പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ബജറ്റിൽ മുൻഗണന…

Read More