Headlines

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂർ, എറണാകുളം സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു(45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് പനിയെ തുടർന്ന് സിസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിക്കുകയായിരുന്നു. മരണശേഷമാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണ്. ശ്വാസതടസ്സത്തെ തുടർന്ന് ഷിജുവിനെ ബുധനാഴ്ചയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത് രണ്ട് പേരുടെയും രോഗ…

Read More

കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പസത്തില്‍ നിന്നും രക്ഷിക്കാന്‍ കോര്‍ക്കമ്മിറ്റി; എകെ ആന്റണിയും ശശി തരൂരും കമ്മിറ്റിയില്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും അധികാരത്തിലെത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കള്‍ക്കിടയിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകളും, ഗ്രൂപ്പിസവും കോണ്‍ഗ്രസിന് മൂന്നാം വട്ടവും അധികാരം നഷ്ടമാവുന്നൊരു സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 17 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കോര്‍കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ വി എം സുധീരന്‍, കെ മുരളീധരന്‍, എം എം ഹസന്‍,…

Read More

ശബരിമല സ്വർണ്ണക്കൊള്ള; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന, എസ്ഐടി സാമ്പിൾ ശേഖരിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പൊലീസും പമ്പയിൽ എത്തി. സന്നിധാനത്തെ ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ സംഘം തീരുമാനിച്ചത്. നാളെ ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക. പമ്പയിൽ എത്തിയ എസ്ഐടി സംഘം ഇന്ന് വൈകീട്ടോടുകൂടി സന്നിധാനത്തേയ്ക്ക് പോകും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറ്റവും…

Read More

കായംകുളം ദേശീയപാതയിൽ മത്സ്യലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആർക്കും പരുക്കില്ല

  കായംകുളം കൃഷ്ണപുരം അജന്താ ജംഗ്ഷന് സമീപം ദേശീയപാതയിൽ മത്സ്യലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ലോറി ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കോഴിക്കോട് നിന്ന് മത്സ്യം കയറ്റി വവ്വക്കാവിന് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മഴയെ തുടർന്ന് ലോറി തെന്നി മറിയുകയായിരുന്നുവെന്ന് ലോറി ജീവനക്കാർ പറയുന്നു.

Read More

ഗില്ലിന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് വിജയലക്ഷ്യം 190 റൺസ് അകലെ

ബ്രിസ്‌ബേൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. മികച്ച രീതിയിൽ കളിച്ചുവന്ന ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി 91 റൺസിനാണ് ഗിൽ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 146 പന്തിലാണ് ഗിൽ 91 റൺസ് എടുത്തത്. സ്‌കോറിംഗ് ഉയർത്തുന്നതിനിടെ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തുപോയത് നിലവിൽ 26 റൺസുമായി പൂജാരയും…

Read More

കനത്ത മഴയിൽ മുങ്ങി ചെന്നൈ; നാല് മരണം, നാല് ജില്ലകളിൽ ഇന്ന് അവധി

അതിശക്തമായ മഴയിൽ ചെന്നൈയിൽ കനത്ത പ്രളയം. താഴ്ന്ന ഇടങ്ങളിലെല്ലാം വെള്ളം കയറി. ഇന്ന് പുലർച്ചെ മുതൽ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപേട്ട് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

Read More

കൊവിഡ് പ്രതിസന്ധി: സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം. മുൻ സർക്കാരിലെ സമർത്ഥയായ മന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സർക്കാരിനെ വിമർശിച്ച് ശ്രദ്ധേയയായത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുഖം നോക്കാതെ മുൻമന്ത്രിയുടെ വിമർശനം. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ…

Read More

‘നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല’; ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസിന് അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ പാർട്ടിയെ വെട്ടിലാക്കിയുള്ള ഡോ.ശശി തരൂർ എംപിയുടെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചില താൽപര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശശി തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം. താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് പരിപാടികളിൽ ക്ഷണിച്ചില്ലെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് ആശ്വാസമാണെങ്കിലും പുതിയ…

Read More

ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതിയെ സമീപിക്കും

  വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. ജില്ലാ സെഷൻസ് കോടതിയിൽ പോലീസ് വെള്ളിയാഴ്ച ഹർജി നൽകും. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചു കയറി ബഹളം വെക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ലിബിൻ, എബിൻ സഹോദരൻമാർക്ക് ജാമ്യം ലഭിച്ചിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. തോക്കും കഞ്ചാവ് ചെടിയും ഉയർത്തിപ്പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട് നിരവധി ഫോളോവേഴ്‌സുള്ള…

Read More