പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയം നടത്തും

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്ടനിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസെസ്‌മെന്റ് മാർക്കുകളുടെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം ജൂൺ…

Read More

ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും; വാങ്ചുക്കിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്

ദില്ലി: ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ 2 തവണ ഇളവ് വരുത്തിയിരുന്നു. ഈ നാല് മണിക്കൂറിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രതീക്ഷയിലാണ് പൊലീസും. അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരൻ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ…

Read More

ദുരന്തം നടന്നിട്ട് ഒരാണ്ട്: നീതിയും നഷ്ടപരിഹാരവുമില്ലാതെ കുഞ്ഞുമാധവ്

കോഴിക്കോട്: ഓർക്കാപ്പുറത്ത് അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും നഷ്ടമായ ഈ എട്ടുവയസ്സുകാരന് ആ ദുരന്തം നടന്ന് ഒരുവർഷമാവുമ്പോഴും നീതിയും നഷ്ടപരിഹാരവുമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമെല്ലാം പരാതിനൽകി ബന്ധുക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാവാറായി. കഴിഞ്ഞ ജനുവരി 21-നാണ് നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെ ഹീറ്ററിൽനിന്ന് വിഷപ്പുക ശ്വസിച്ച് മാധവിന്റെ അച്ഛനമ്മമാരായ കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറും ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുകാരനായ അനുജൻ വൈഷ്ണവ് രഞ്ജിത്തും മരിച്ചത്. റിസോർട്ടുകാരുടെ അനാസ്ഥയാണ് മാധവിന്റെ പ്രിയപ്പെട്ടവരടക്കം എട്ടുപേരുടെ ദാരുണമരണത്തിലേക്ക്…

Read More

ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് സൂചന, കൊവിഡ് കേസുകള്‍ കൂടുന്നു: ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ വ്യക്തമാക്കി. ഉത്സവ കാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാവുമെന്നും പാണ്ഡെ പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിലും മിസോറാമിലുമാണ് കൊവിഡ്…

Read More

പോളിംഗ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിലായി. മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞു. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ചെത്തിയയാള്‍ ഇരട്ടവോട്ടിന് ശ്രമിച്ചുവെന്നും പരാതി. അതേസമയം, തപാല്‍ വോട്ട് ദുരുപയോഗം ചെയ്തെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയരുന്നത്. കൂത്തുപറമ്പ് കണ്ണംപൊയിൽ 84 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനാണ് പൊലീസ്…

Read More

2023ലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പും അംഗത്വവിതരണവും സുതാര്യമല്ല; വീഴ്ചയുണ്ടെന്ന് കോടതി

2023ലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പും അംഗത്വവിതരണവും സുതാര്യമല്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മതിയായ പരിശോധന കൂടാതെ. പോളിങ്, ഫലപ്രഖ്യാപന തിയതി തുടങ്ങിയ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ ഇല്ല. ഫലം വന്നതിനുശേഷം തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക മൂവാറ്റുപുഴ മുന്‍സിഫ് കോടതി റദ്ദാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസിലാണ് കോടതി നടപടി….

Read More

ശബരിമല സ്വർണ്ണക്കൊള്ള, നിർണ്ണായക നീക്കവുമായി SIT; യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ SIT നോട്ടീസ് നൽകിയിരുന്നു.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത…

Read More

ഗസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; 60,000 സൈനികരെ വിന്യസിക്കും

ഗസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. വെടിനിർത്തലിനായുള്ള ഖത്തറിന്റെ നിർദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെയാണ് പദ്ധതിക്ക് അനുമതി നൽകിയത്. സൈനിക നടപടി ശക്തിപ്പെടുത്താൻ 60,000 സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള പദ്ധതിക്കും മന്ത്രാലയം അംഗീകാരം നൽകി.ഗസ നഗരത്തിൽ നിന്നും തെക്കൻ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ ഇസ്രയേൽ തീരുമാനം പലസ്‌തീൻ- ഇസ്രയേൽ സംഘർഷം കൂടുതൽ വഷളാക്കുമെന്നാണ് ലോക രാഷ്‌ട്രങ്ങള്‍ വിലയിരുത്തുന്നത്. ഇസ്രയേലിന്…

Read More

പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തര്‍ക്കം ചെന്നെത്തിയത് അരുംകൊലയില്‍; ഞെട്ടിക്കുന്ന കണ്ടെത്തല്‍

മലപ്പുറം കരുവാരക്കുണ്ടില്‍ 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടിയോട് ഇക്കാര്യം പ്രതിയായ 16 വയസുകാരന്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും ആണ്‍കുട്ടി വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കൊലയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. 16 വയസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. (case details of 16 year old boy killed girl friend…

Read More

കൊല്ലം സ്വദേശി വേണുവിന്‍റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് നടപടി.വേണുവിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തിൽ അന്വേഷണം നടത്തണമെന്നും ദേശീയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് ഈ വിഷയത്തിൽ പരിശോധന നടത്തണമെന്നുമാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ആവശ്യം. ചികിത്സ നിഷേധിച്ചതാണ് വേണുവിന്റെ മരണത്തിന് കാരണമെന്നും വിഷ്ണു സുനിൽ പന്തളം കമ്മീഷനയച്ച…

Read More