Headlines

കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്‌റ്റോറന്റുകളും: ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്റ്റോറന്റുകളും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകള്‍ തിങ്ങിനിറയാന്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അനുവദിക്കരു തെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വഴിയോര കടകള്‍ക്കു മുന്‍പില്‍ കൂട്ടംകൂടുന്നതും അനുവദിക്കാന്‍ കഴിയില്ല. ജനസംഖ്യ കണക്കിലെടുത്താല്‍ അതിനനുസരിച്ച് കൂടുതല്‍ ഭക്ഷണശാലകളുള്ള സ്ഥലമാണു കേരളം. കോവിഡ് തരംഗത്തിന്റെ ഉറവിടമായി…

Read More

പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ(21), അരവിന്ദ്കുമാർ(23), ഹരിയോം കുനാൽ(29) എന്നിവരാണ് മരിച്ചത്. പലാമു ജില്ലയിലെ പി എസ് പാണ്ഡു സ്വദേശികളാണിവർ കഞ്ചിക്കോട് ഐഐടിക്ക് സമീപത്തുള്ള ട്രാക്കിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. അതേസമയം സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ…

Read More

കൊട്ടാരക്കരയിൽ പൊലീസുകാരെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ

കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാരെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ. 20 പേരെയാണ് റിമാന്റ് ചെയ്തത്. ട്രാൻസ്ജെൻഡേഴ്സിനെതിരായ നാലുവർഷം മുമ്പുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള എസ്പി ഓഫീസ് മാർച്ചാണ് സംഘർഷത്തിനു വഴി മാറിയത്. സംഘർഷത്തിൽ കൊട്ടാരക്കര സിഐയും വനിതാ സിപിഒമാരും ഉൾപ്പെടെ 12 പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് എസ്പി ഓഫീസിലേക്കു മാര്‍ച്ച്…

Read More

അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ചു; മദ്യവില നികുതിയിൽ 25 ശതമാനം കുറവും

അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. മദ്യനികുതിയിൽ 25 ശതമാനം നികുതി കുറവും വരുത്തി. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അർധരാത്രിയോടെ നിലവിൽ വരും ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് വെള്ളിയാഴ്ച ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പെട്രോൾ, ഡീസൽ വില രാജ്യത്ത് കുതിച്ചുയരുന്നതിനിടെയാണ് അസമിലെ നിർണായക പ്രഖ്യാപനം അതേസമയം മാർച്ച്-ഏപ്രിൽ മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സർക്കാർ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

വാളയാർ ആൾക്കൂട്ട കൊലപാതകം: അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ തകർന്നു, ദേഹമാസകലം മർദനമേറ്റു: രാംനാരായണൻ നേരിട്ടത് ക്രൂര പീഡ‍നം

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്‌. രാംനാരായണന്റെ തലക്കുൾപ്പെടെ ദേഹമാസകലം മർദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ അടക്കം തകർന്നു. രാംനാരായണൻ നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടികൊണ്ട് ശരീരത്തിൽ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർധനത്തിന്റെ ആഘാതത്തിൽ മസിലുകൾ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകൾ പൊട്ടിയൊഴുകിയ ചോര ചർമ്മത്തിൽ പടർന്നു പിടിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും കേസിൽ നിർണായകമാകും. അതിക്രൂര മർദ്ദനമാണ്…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ 29ന് പാർലമെന്റിൽ അവതരിപ്പിക്കും; നടപടികൾ ആരംഭിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമ മന്ത്രാലയവുമാണ് പിൻവലിക്കൽ ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് 29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതിന് ഒറ്റ ബിൽ ആകും അവതരിപ്പിക്കുക. എന്തുകൊണ്ട് നിയമങ്ങൾ പിൻവലിക്കുന്നുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കാർഷിക നിയമങ്ങൾ റദ്ദാകും. അതേസമയം…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും കടുപ്പിക്കുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധിപ്പിക്കുന്നത് പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ വില 91.37 രൂപയായി. ഡീസലിന് 86.14 രൂപയുമാണ്.

Read More

തദ്ദേശ ഫല പ്രഖ്യാപനം; ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി

ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി. തദ്ദേശ ഫല പ്രഖ്യാപനം കണക്കിലെടുത്താണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും പരിഗണിച്ചാണ് തീരുമാനം. യോഗം മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കും. എസ്ഐആർ പുരോഗതി വിലയിരുത്താനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം പുന:പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന ദിവസം തന്നെ ഇപ്രകാരം ഒരു യോഗം വിളിക്കാനുള്ള അധികൃതരുടെ തീരുമാനം…

Read More

17കാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ

കോഴിക്കോട് 17 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ. മേപ്പയ്യൂർ ഭഗവതി കോട്ടയിൽ സുനീഷിനെയാണ്(40) കസബ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലെ വാർഡനാണ് ഇയാൾ. പ്രതിക്കെതിരെ എടക്കര പോലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ കോഴിക്കോട് നടന്ന സംഭവത്തിലാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാർഥിയെ ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരം, കേരളാ ഭവൻ ലോഡ്ജ് എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.

Read More

പരിശോധനകൾ തുടരും, ഒരു മന്ത്രിക്ക് ചെയ്യാനാകുന്നതിന്റെ നൂറ് ശതമാനം തുടരും: മന്ത്രി മുഹമ്മദ് റിയാസ്

  റസ്റ്റ് ഹൗസുകളിലെ മിന്നൽ പരിശോധനകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യില്ല. കാര്യങ്ങൾ സുതാര്യമായി നടക്കാനാണ് ജനങ്ങളെ കാണിക്കുന്നത്. ജനങ്ങളെ മുൻനിർത്തി ഇത്തരം പരിശോധനകൾ ആവർത്തിക്കും. ഒരു മന്ത്രിക്ക് ചെയ്യാനാകുന്നതിന്റെ നൂറ് ശതമാനം ചെയ്യും ശുചിത്വം ഉറപ്പ് വരുത്തണം. വീട് തന്നെയാണ് നമ്മുടെ റസ്റ്റ് ഹൗസ്. അവിടെയുണ്ടാകാൻ പാടില്ലാത്തത് ഉണ്ടാകാൻ പാടില്ല. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാൻ പറ്റില്ല. കേരളത്തിലെ പല റസ്റ്റ് ഹൗസുകളും സന്ദർശിക്കുന്നുണ്ട്….

Read More