Headlines

പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യം പുറത്ത്

കണ്ണൂര്‍ പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലാണ് സംഭവം. നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു….

Read More

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയത് കോടതി ഓർമ്മിപ്പിച്ചു. അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം…

Read More

കൊച്ചിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ, പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു

കാലടിയിൽ വോട്ട് ചെയ്യാൻ എത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു. ശ്രീമൂലനഗരം ഹെർബട്ട് ലക്ഷംവീട് കോളനിയിലെ ബാബു ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് വോട്ട് ചെയ്യാൻ വന്നത്. പോളിങ്ങ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. നീരാവിൽ സ്വദേശി ശശിധരൻ (74) ആണ് മരിച്ചത്. നീരാവിൽ എസ്എൻഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തിൽ കുഴഞ്ഞുവീണ വയോധികനെ…

Read More

വിവാഹിതയായ കാമുകിയെ കാണാന്‍ അർധരാത്രി വീട്ടിലെത്തി; ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

  പട്‌ന: അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിങ്ങാണ് മരിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. കാമുകി കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്‌റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം….

Read More

പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്. ജിതിന്റെ വീട്ടിയാണ് ഇയാളുടെ മൃതദേഹം കണ്ടത്. സമീപത്തുള്ള റോഡിലാണ് ബിനുവന്റെ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിതിന്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ…

Read More

ബാബറി മസ്ജിദ് കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു; തകര്‍ത്തത് ആസൂത്രിതമായിട്ടല്ല

ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും വെറുതെ വിട്ടു. ബാബറി മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു.   ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. 2000 പേജുള്ള വിധി പ്രസ്താവമാണ് നടന്നത്. 32 പ്രതികളില്‍ 26 പേരും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികളില്‍ പങ്കെടുത്തു….

Read More

പ്രതിനിധ സംഘത്തിലെ ചിലര്‍ക്ക് വിസ നല്‍കില്ലെന്ന് യുഎസ്; ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍

അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍. വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇറാനിയന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ വര്‍സേഷ്-3 റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ ലോകകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കില്ലെന്നും തങ്ങള്‍ ഫിഫയെ അറിയിച്ചതായും ഫെഡറേഷന്‍ വക്താവ് ഇറാനിയന്‍ ടെലിവിഷനിലും വ്യക്തമാക്കിയതായി അല്‍…

Read More

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ .അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും SIT കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യo വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ഹർജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. പക്ഷേ ശക്തമായ ജാമ്യവ്യവസ്ഥകൾ പ്രതിയ്ക്ക് മേൽ ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻ്റിൽ തുടരുന്നതിനാൽ ദ്വാരപാലക ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറത്ത് ഇറങ്ങാൻ…

Read More

സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിനീഷിന്റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്ത് റാക്കറ്റിന് സ്വർണം കൊണ്ടുവരാനായി ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി വിവരം ലഭിച്ചിരുന്നു. കെ ടി റമീസ്…

Read More

ഷാനിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകള്‍; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലോറെ മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കാലത്താണ് ഷാനിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കഴുത്തിലും, കാലിലും, ശരീരത്തിന്റെ പിന്‍ഭാഗത്തുമായി നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. ആക്രമണം നടന്ന ഉടനെ ഷാനെ കൊച്ചിയലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്നാണ്…

Read More