മലപ്പുറത്ത് ഭാര്യാ സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും
മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്‌സോ വകുപ്പുകൾ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും…