പൊലീസ് മര്‍ദനം: യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്

തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ്…

Read More

പിഎം ശ്രീയിൽ സമവായം: മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും, ധാരണാപത്രം മരവിപ്പിക്കും; CPI-CPIM ഒത്തുതീർപ്പ് വ്യവസ്ഥ

പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മർദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ സിപിഐ-സിപിഐഎം ധാരണയിലെത്തി. മന്ത്രിസഭാ ഉപസമിതി വിഷയം പഠിക്കും. അതുവരെ കരാർ മരവിപ്പിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നാണ് സിപിഐഎം സിപിഐയെ അറിയിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാർ തീരുമാനിച്ചു. രാവിലെ മുതല്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനും നടത്തിയ മാരത്തണ്‍ ചർച്ചയില്‍ സിപിഐഎം…

Read More

കേരള-കര്‍ണാടക അതിര്‍ത്തി പൈവളിഗെയില്‍ വ്യാപക മണല്‍ക്കടത്ത്; കടത്തുന്നത് കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണ്

പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ വില്ലേജിലെ പാതക്കല്‍ എന്നുപറഞ്ഞ സ്ഥലത്തുനിന്നാണ് വ്യാപകമായി മണല്‍ കടത്തുന്നത്. പ്രദേശത്തെ ഏക്കര്‍ കണക്കിന് ഭൂമി തുരന്നെടുത്ത നിലയിലാണുള്ളത്. കോടിക്കണക്കിന് രൂപ വിലവരുന്ന ലാറ്ററൈറ്റ് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് മണ്ണ് കടത്തുന്നത്. വലിയ ലോറികളിലായി അര്‍ധരാത്രിയിലാണ് പ്രദേശത്തുനിന്ന് മണ്ണ് കൊണ്ടുപോകുന്നത്. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃത മണല്‍ക്കടത്ത്. കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്തില്‍ നിന്ന് മണല്‍ മാഫിയ കടത്തുന്നത് കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണാണ്….

Read More

റോഡ് പരിപാലനത്തിലെ വീഴ്ച, മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു: മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യത ആണ് ഈ പദ്ധതിക്ക് ലഭ്യമായത്. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ്…

Read More

‘മിസ്റ്റർ റോജി, LDF സർക്കാരിനെ മറികടന്ന് ഗവർണർ സർവകലാശാല സ്ഥാനമാനങ്ങൾ പങ്കുവെച്ചത് നിങ്ങളുടെ പാർട്ടിയുമായാണ്’

  തിരുവനന്തപുരം: കേരളം ഭരിച്ചിരുന്ന ഇടതുസര്‍ക്കാരിനെ നിയമവിരുദ്ധമായി മറികടന്ന് ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത ഗവര്‍ണര്‍ സര്‍വകലാശാല സ്ഥാനമാനങ്ങള്‍ വീതം വെച്ചത് കോണ്‍ഗ്രസുമായിട്ടാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞിരുന്നു. ഇതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിക്കുകയും റോജി എം ജോണ്‍ അതിന് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനാണ് സഞ്ജീവിൻ്റെ മറുപടി. ‘എം ജി സര്‍വകലാശാലയിലെ വിസി, സെനറ്റ് നിയമനത്തില്‍ നിലപാട് പറയൂ, എന്നിട്ടാവാം…

Read More

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു: മണിക്കൂറിൽ 95 കിലോമീറ്റർ വേഗത, കേരളത്തിലും മഴ തുടരുന്നു

  ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. 95 കിലോമീറ്റർ വേഗതയിലാണ് കാറ്റ് തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്തും ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 50 കിലോമീറ്റർ വേഗതയിൽ വരെ…

Read More

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണത്തിന് സമാപനം, ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ്കലാശക്കൊട്ടോടെ വൈകിട്ട് ആറിന് സമാപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമായിരുന്നു. ഏഴു ജില്ലകളിലെയും കലാശക്കൊട്ടോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഷ്‌ട്രീയാവേശം അതിന്‍റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പാണ് ഏഴു ജില്ലകളിലും ഇന്ന്…

Read More

യുഡിഎഫ് ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന് മത്സരിക്കാം, നാമനിർദേശ പത്രിക സ്വീകരിച്ചു

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ ആരും…

Read More

‘കേരളവും അമേരിക്കയും സഹകരണം ശക്തിപ്പെടുത്തും’; യുഎസ് അംബാസിഡറുമായി ചർച്ച നടത്തി മുഖ്യമന്ത്രി

  ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.     ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ചയായി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള…

Read More

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അടുത്ത ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നീട് സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം…

Read More