Headlines

ചാമ്പ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനൽ രാത്രി 12.30 ന്

ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനല്‍ പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ്…

Read More

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ തിരിച്ചു കൊടുക്കും. വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ…

Read More

മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീൽ നൽകി

  സോളാർ വിവാദത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ 10.10 ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വി എസ് അപ്പീൽ നൽകിയത്. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്നായിരുന്നു വി എസിന്റെ പരാമർശം. ഇതിനെതിരെ ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയാിയരുന്നു. ഇതിൽ കോടതി അനുകൂലമായി വിധിക്കുകയും ചെയ്തു. 2013 ലാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്.

Read More

ഇത് ജനങ്ങളുടെ വിജയം: ചരിത്രം തിരുത്തിയെഴുതുന്ന പിണറായി

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ നേരവകാശികൾ കേരള ജനതയാണ്. വിജയത്തെ കുറിച്ച് എന്താണിത്ര ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനങ്ങളെയും ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നായിരുന്നു അപ്പോഴൊക്കെ നൽകിയ മറുപടി ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. അപ്പോഴൊക്കെ ജനം കൂടെയുണ്ടായിരുന്നു. എൽ ഡി എഫ് നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന വിശ്വസവും ജനങ്ങൾക്കുണ്ട്. ഇതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവി താത്പര്യത്തിന് എൽഡിഎഫ് ഭരണ തുടർച്ച വേണമെന്ന് ജനങ്ങൾ തീരുമാനിച്ചത്. വർഗീയതയോട്…

Read More

രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് ശ്രമം: മൂന്നാം തരംഗം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ലഘൂകരിച്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറയ്ക്ക് ഒട്ടും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹമായ മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ രണ്ടാം തരംഗം പൂര്‍ണ്ണമായും…

Read More

വ്യോമസേനാ സംഘത്തെ ഖത്തറിൽ പ്രവേശിപ്പിക്കണമെന്ന് ഇറാൻ; അടിയന്തര ഇടപെടലും ആവശ്യം

ടെഹ്റാൻ∙ ഖത്തറിന്റെ കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന പൈലറ്റുമാരെക്കുറിച്ച് അന്വേഷിക്കുന്നതിനായി തങ്ങളുടെ വ്യോമസേനാ സംഘത്തെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഇറാൻ. അന്വേഷണ സംഘത്തെ പ്രവേശിപ്പിക്കുന്നതിൽ ഖത്തർ അധികൃതർ മനഃപൂർവം കാലതാമസം വരുത്തുകയാണെന്ന് ഇറാന്റെ കാണാതായവർക്കായുള്ള കമ്മിറ്റി കമാൻഡർ മുഹമ്മദ് ബാഖർസാദെ ആരോപിച്ചു. എന്നാൽ, മാർച്ചിൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച പൈലറ്റുമാരെ കസ്റ്റഡിയിൽ വച്ചിട്ടില്ലെന്നാണ് ഖത്തറിന്റെ നിലപാട്. വിഷയത്തിൽ രാജ്യാന്തര റെഡ് ക്രോസ് കമ്മിറ്റി അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

Read More

‘തിരുവനന്തപുരത്ത് ബിജെപിയെ മാറ്റിനിർത്താൻ ശ്രമിക്കും, യുഡിഎഫുമായി സഹകരിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല’; വി ശിവൻകുട്ടി

ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. തെറ്റ് തിരുത്തി മുന്നോട്ടുപോകും. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിയില്ല. തിരുവനന്തപുരത്തെ ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ മാറ്റിനിർത്താൻ ശ്രമിക്കുമെന്നും യുഡിഎഫുമായി സഹകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ ഇരുണ്ട കാലത്തേക്ക് ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ല. 2010 ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീടും…

Read More

ഫ്രാങ്കോയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ പോകാം; നിയമോപദേശം ലഭിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാമെന്ന് നിയമോപദേശം. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് നിയമോപദേശം ലഭിച്ചത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബുവാണ് പോലീസിന് നിയമോപദേശം നൽകിയത്. കേസിൽ നേരത്തെ അപ്പീൽ പോകുമെന്ന് കന്യാസ്ത്രീയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരും അപ്പീലിനൊരുങ്ങുന്നത്. ഫ്രാങ്കോയെ വെറുതെ വിട്ട നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു കോട്ടയം മുൻ എസ് പി ഹരിശങ്കർ നേരത്തെ പറഞ്ഞിരുന്നത്. അപ്പീൽ പോകുമെന്ന സൂചനയും അദ്ദേഹം വിധി…

Read More

ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍മാരായ കരുനാഗപ്പള്ളി,പട്ടാമ്പി,പാലക്കാട് സ്വദേശികളായ കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയിൽ . സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍മാരായ കരുനാഗപ്പള്ളി,പട്ടാമ്പി,പാലക്കാട് സ്വദേശികളായ കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയില്‍ സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ മൂന്ന് കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.കഴിഞ്ഞദിവസങ്ങളിലും ഇന്നുമായാണ് മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്….

Read More

‘സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ; പലതും കലങ്ങി തെളിയാൻ ഉണ്ട്’; എ പത്മകുമാർ

ദ്വാരപാലകശിൽപ പാളിയിലെ സ്വർണം കുറഞ്ഞെങ്കിൽ, മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം മാറ്റാനാകില്ലെന്ന് എ പത്മകുമാർ പറഞ്ഞു. ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഉദ്യോ​ഗസ്ഥഡ വീഴ്ച പരിശോധിക്കണമെന്നും അദേഹം പറഞ്ഞു. ദ്വാരപാലക ശില്‍പങ്ങളുടെ പാളി കൊണ്ടുപോയത് തന്റെ കാലത്താണെന്നുള്ളത് ശരിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കണം….

Read More