കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം: ഡോ. ഹാരിസ് ഹസന്‍
കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ഹസന്‍. ഈ മാസം നാല് മുതല്‍ ഡോ. ഹാരിസ് അവധിയിലാണ്. 29ന് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്. അതേസമയം, വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദീകരണം നല്‍കാമെന്നാണ് ഹാരിസിന്റെ നിലപാട്. ഇതിനായി മറ്റൊരാള്‍ മുഖേന വിവരാവകാശ അപേക്ഷയും നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിഞ്ഞാല്‍ മാത്രമേ വിശദമായ മറുപടി നല്‍കാന്‍ കഴിയൂ എന്നാണ്…