സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കൊവിഡ്, 130 മരണം; 10,697 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂർ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസർഗോഡ് 726, കണ്ണൂർ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്….

Read More

ചാമ്പ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനൽ രാത്രി 12.30 ന്

ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനല്‍ പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ്…

Read More

മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു; സംപ്രേഷണം ഉടന്‍

  മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് നടപടി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും. ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ…

Read More

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു; ജയിൽ DIGയുടെ റിപ്പോർട്ട്

ജയിൽ ചാടാൻ ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയിൽ ജീവനക്കാരോ തടവുകാരോ സഹായിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണി ജയിൽ ചാട്ടത്തിന് ഉപയോഗിച്ചത്. അഴികൾ…

Read More

അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ; കാബൂളില്‍ വീണ്ടും എംബസി തുറക്കും

അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ. കാബൂളില്‍ വീണ്ടും എംബസി തുറക്കും.ഇന്ത്യ-അഫ്ഗാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ ചെറുക്കുമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അഫ്ഗാനിസ്താനിലെ താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലവില്‍ കാബൂളിലുള്ള വിദേശ മന്ത്രാലയ ഓഫീസ് എംബസിയായി ഉയര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനുള്ള സഹായം വര്‍ധിപ്പിക്കുമെന്നും,20 ആംബുലന്‍സുകള്‍, ഭക്ഷ്യ സഹായം, എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍ തുടങ്ങിയവ നല്‍കുമെന്നും…

Read More

ബാബ്‌റി മസ്ജിദ് നിർമിച്ചത് ക്ഷേത്രം പൊളിച്ച്, ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയിരുന്നു’; വിവാദ പ്രസ്താവനയുമായി ഡി വൈ ചന്ദ്രചൂഡ്

അയോദ്ധ്യ വിധിയിൽ വിവാദ പ്രസ്താവനയുമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബാബറി മസ്ജിദിന്റെ നിർമ്മാണം തന്നെ അടിസ്ഥാനപരമായും അവഹേളനമായിരുന്നു. പള്ളി നിർമിച്ചത് നേരത്തെ ഉണ്ടായിരുന്ന നിർമിതി തകർത്തു കൊണ്ടാണ്. ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകൾ ഉണ്ടെന്നും ചന്ദ്രചൂട് പറഞ്ഞു. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ന്യൂസ് ലോണ്ട്‌റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം. ചരിത്രം മറന്നോയെന്നും നമ്മുടെ മുന്നില്‍…

Read More

നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ 29,164 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കണക്ക് മുപ്പതിനായിരത്തിൽ താഴെ എത്തുന്നത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,74,291 ആയി 449 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് മരണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. 82,90,371 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 40,791 പേരാണ് രോഗമുക്തി നേടിയത്. നവംബർ 16 വരെ 12.65 കോടി സാമ്പിളുകളാണ്…

Read More

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമപെൻഷൻ 2500 രൂപയാക്കും, 40 ലക്ഷം തൊഴിലവസരങ്ങൾ: എൽ ഡി എഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പരഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പതിന പരിപാടികലെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്പ്രധാന വാഗ്ദാനങ്ങള് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും കാർഷിക…

Read More

നിർദേശങ്ങൾ പാലിക്കാത്തതും സമരങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമായി: ആരോഗ്യമന്ത്രി

നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ വരാനുള്ളത് കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങൾ തുടക്കം മുതലേ നടത്തിയിരുന്നു. അതിന്റെ ഫലം കണ്ടുവെന്ന് തന്നെയാണ് കരുതുന്നത്. ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ആളുകൾ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. 80 ശതമാനം ആളുകൾ നിർദേശങ്ങൾ പാലിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളടക്കം ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളായി. സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമിനിർ തെറിക്കും. ഇത് രോഗവ്യാപനത്തിന് കാരണമാണ്…

Read More

ബലി പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാകയാൽ പ്രധാന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ.

ബലി പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാകയാൽ പ്രധാന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ.   എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മെട്രോ മലയാളം ദിനപത്രത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍…   🌙عيد مبــــــــــــــــــــارك🌙    

Read More