കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

  കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറം സ്വദേശി സാദിഖ്(35) ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത് പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത ശേഷം അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചതായും പോലീസ് പറഞ്ഞു.

Read More

‘തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നു, പ്രതീക്ഷകളെ തകിടം മറിച്ചു; ഭരണവിരുദ്ധ വികാരം തിരിച്ചടിയായി’; CPI ജില്ലാ സമ്മേളന റിപ്പോർട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നുവെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്. ഏറ്റവുമധികം സാധ്യത കൽപ്പിച്ച സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പരാജയപ്പെട്ടു. വർഗീയശക്തികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശം. കോൺഗ്രസിന്റെ വോട്ട് വലിയ രീതിയിൽ ചോർന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫിന്റെയും പാർട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് തൃശ്ശൂരിൽ വിഎസ് സുനിൽ കുമാറിന്റെ തോൽവി. ന്യൂനപക്ഷ സമുദായങ്ങൾ…

Read More

സ്വർണവിലയിൽ കുറവ്; ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. തുടർച്ചയായ വർധനവിന് ശേഷമാണ് ശനിയാഴ്ച 200 രൂപ കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1812.36 ഡോളറായി.

Read More

മോദിയുടെ വാഹനവ്യൂഹം പാലത്തിൽ കുടുങ്ങിയ സംഭവം: ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷണം

  കർഷകരെ പേടിച്ച് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിലുണ്ടാകും ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയൊക്കെ സമിതിയുടെ…

Read More

ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മർകുറി ഹൗസിൽ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകൻ മബ്നാൻ (16) ആണ് മരിച്ചത്. ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. 20 വർഷമായി റഷീദ് മുനഫറും കുടുംബവും ബംഗളൂരു ഖാണറി റോഡിലെ വസതിയിലാണ് താമസം. പരീക്ഷ കഴിഞ്ഞ് മബ്നാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വൈറ്റ്ഫീൽഡിൽവെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

Read More

അറുതിയില്ലാതെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 944 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 49,980 ആയി 6,77,444 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 18,62,258 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയിൽ ഇതിനോടകം 5,85,754 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിൽ 3.32 ലക്ഷം പേർക്കും ആന്ധ്രയിൽ…

Read More

മതപരമായ ആഘോഷങ്ങൾക്കും ടൂറിസത്തിനുമൊക്കെ കുറച്ചുകൂടി കാത്തിരിക്കണം; വിട്ടുവീഴ്ച പാടില്ലെന്ന് ഐഎംഎ

  കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊവിഡ് നിയന്ത്രണത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രാജ്യത്തെ പലയിടുത്തും അധികൃതരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങളിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു ആഗോളതലത്തിൽ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാൽ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം ഉറപ്പാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ കൂട്ടംചേരുന്നത് വേദനാജനകമാണെന്നും ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. വിനോദ സഞ്ചാരം, തീർഥാടനം, മതപരമായ ആഘോഷങ്ങൾ…

Read More

കണ്ണൂർ വിമാനത്താവളത്തിൽ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. പയ്യോളി സ്വദേശിയായ യുവതിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Read More

പള്ളിയോടത്തിൽ കയറിയുള്ള ഫോട്ടോഷൂട്ട്; യുവതിയും സഹായിയും അറസ്റ്റിൽ

ആറൻമുളയിൽ പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയും സഹായിയും അറസ്റ്റിൽ. തൃശ്ശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോ, ഇവരുടെ സഹായി പത്തനംതിട്ട പുലിയൂർ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മൊഴിയെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു പള്ളിയോ സംരക്ഷണ സംഘം നൽകിയ പരാതിയിലാണ് നടപടി. സ്ത്രീകൾ പള്ളിയോടത്തിൽ കയറാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. ഫോട്ടോഷൂട്ട് നടത്തിയ സമയത്ത് ഷൂസ് ധരിച്ചാണ് നിമിഷ പള്ളിയോടത്തിൽ കയറിയത്.

Read More

മിഥുൻ്റെ മരണം; സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അധികൃതർക്ക് നോട്ടീസ് അയക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം അംഗം പ്രിയങ്ക് കനൂംഗോ പറഞ്ഞു. ഉചിതമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടും.ചട്ടങ്ങളുടെയും മാർഗനിർദേശങ്ങളുടെയും ലംഘനം ഉണ്ടായി. സുപ്രിം കോടതിയുടെ മാർഗനിർദേശങ്ങള അനുസരിച്ച് സ്കൂളുകളിൽ സുരക്ഷ ഓഡിറ്റ് നടത്തണമെന്നുമാ അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിറ്റ് നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം…

Read More