Headlines

വിബി ജി റാം ജി നിയമം: പ്രത്യേക ഗ്രാമ സഭകൾ ചേരാൻ സംസ്ഥാങ്ങൾക്ക് കേന്ദ്ര നിർദേശം

പുതിയ തൊഴിലുറപ്പ് നിയമത്തിൽ അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഈ മാസം 26-ന് മുമ്പ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു. തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി, ദുർബല വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും…

Read More

ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ; ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

  അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലാപന മാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതകളില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്  ലതാമങ്കേഷ്‌കർക്കുള്ളത്. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര  ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി…

Read More

ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറാന്‍

  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനുള്ള ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഇറാന്‍. 5.8 കോടി ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി വ്യക്തമാക്കി. (Iran’s ‘assassination bill’) യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.അതിനിടെ, ഇറാന് എതിരായ…

Read More

‘അക്രമം അതിരുവിട്ടു; പാര്‍ട്ടി വിനേഷിനൊപ്പം’; മുന്‍നേതാവിനെ മര്‍ദിച്ചതില്‍ പ്രതികളായ DYFI നേതാക്കളെ തള്ളി സിപിഐഎം

പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്‌ഐ മുന്‍നേതാവിനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍, പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. അക്രമം അതിരുവിട്ടെന്നും വിനേഷിനൊപ്പമാണ് പാര്‍ട്ടിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാര്‍ പറഞ്ഞു. സിപിഐഎമ്മോ ഡിവൈഎഫ്‌ഐയോ അറിഞ്ഞുകൊണ്ടുള്ള അക്രമമല്ല അവിടെ നടന്നത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ല. ഞങ്ങള്‍ പൂര്‍ണമായും അക്രമണത്തിന് ഇരയായ വീനേഷിനൊപ്പമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിയിട്ടാണ് പാലക്കാട് വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷിനെ ഡിവൈഎഫ്‌ഐയുടെ നേതാക്കള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. ഡിവൈഎഫ്‌ഐ ഷോര്‍ണൂര്‍…

Read More

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്. ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തിരച്ചിലില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രേഖകള്‍ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് തന്നെ ദേവസ്വം കമ്മീഷണറേയും സ്‌പെഷ്യല്‍ ഓഫിസറേയും ചുമതലപ്പെടുത്തിയെന്ന് ദേവസ്വം എസ്‌ഐടിക്ക് മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെ…

Read More

ഇന്ധന വില വീണ്ടും വര്‍ധിച്ചു; 93 രൂപ കടന്ന് പെട്രോള്‍ വില

കോഴിക്കോട്: മൂന്നുദിവസം നിശ്ചലമായ ഇന്ധന വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലാണ്. നവംബര്‍ 19ന് ശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്.  

Read More

ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല; മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംഭവിച്ച പാളിച്ചകൾക്കെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദല്‍ കാഴ്‌ചപ്പാടാണ് കേരളമോഡലിലൂടെ ഉയ‌ര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഈ പ്രതിസന്ധി കാലത്ത് കേരളത്തിലൊരാള്‍ക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, സംസ്ഥാനത്തിന് ലഭിച്ചതിലധികം വാക്‌സിന്‍ വിതരണം ചെയ്‌തു. ഒരാള്‍ക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല, ഈ പ്രതിസന്ധി കാലത്തും ഭരണസ്‌തംഭനം ഉണ്ടായില്ല, മാത്രമല്ല വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃത തെറ്റെന്ന്…

Read More

‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്

തിരുവനന്തപുരം ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്കുനേർ. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടു. അതേസമയം കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വികെ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. സമാന്യമര്യാദ കണിച്ചില്ലെന്ന് അദേഹം…

Read More

കൊവിഡ് വാക്‌സിനേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ്. വാക്‌സിൻ രജിസ്‌ട്രേഷനായി തയ്യാറാക്കിയ കൊ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും. ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ല; മന്ത്രി കെ കൃഷ്ണൻ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിക്കാൻ ആലോചിക്കുന്നില്ല വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനുള്ള കരാറുകള്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും. റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വര്‍ധിപ്പിക്കാതെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More