കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് അദ്ദേഹത്തിന്റെ പാർട്ടിയായ ലോക് ജനശക്തി കടക്കുമ്പോഴാണ് വിയോഗം.  

Read More

നാളെ തീയറ്ററിൽ കാണാം; ഹൃദയം റിലീസ് മാറ്റിവെച്ചെന്ന പ്രചാരണം തള്ളി വിനീത് ശ്രീനിവാസൻ

  പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയം റിലീസ് മാറ്റിയെന്ന് പ്രചാരണമുണ്ടായത്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. തീയറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. നാളെ തീയറ്ററിൽ കാണാമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു

Read More

തിരഞ്ഞെടുപ്പ്; മാധ്യമപ്രവര്‍ത്തകരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നുവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിവസം ഡ്യൂട്ടിയുള്ള 373 പേരും വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിയുള്ള 126 പേരുമാണ് വാക്‌സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More

Khaleej Times Jobs 2022 In Dubai | Abu Dhabi | Sharjah | Ajman

Are you a regular newspaper reader and have not reached Khaleej Times Jobs yet? Then let me inform you that Khaleej Times is the 2nd largest circulating newspaper network of UAE has also taken responsibility to publish daily vacancies in the Khaleej Times careers page section just like Gulf News jobs. Where individuals can find never-ending opportunities. So the recommendation…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

  അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക ഗവേഷണ കേന്ദ്രം 700 കിലോയോളം പഴം-പച്ചക്കറികൾ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷെമീർ എന്നിവർ ഏറ്റുവാങ്ങി.

Read More

നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ; മന്ത്രി വി ശിവൻകുട്ടി

  പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി…

Read More

കുറ്റ്യാടി ചുരം റോഡിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

  കോഴിക്കോട് കുറ്റ്യാടി ചുരം റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ചുരം റോഡിൽ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തായി ഒരു സ്‌കൂട്ടറും പോലീസ് കകണ്ടെത്തിയിട്ടുണ്ട്. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വയനാട് ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കരുത്; ജില്ലാ കളക്ടർ

വയനാട് ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ചികില്‍സ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാ ആശുപത്രികളും ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ്, ഐ.സി.യു ബെഡുകളുടെ 25 ശതമാനം കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെയും കോവിഡ് ട്രീറ്റ്‌മെന്റ്…

Read More

കൊച്ചി എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. നഗരത്തിൽ കരിക്ക് വിൽപ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയിൽ മുറിവേറ്റ പാടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ വെയർ ഹൗസ് മുതൽ പിണങ്ങോട്,കൊടഞ്ചേരികുന്ന് വരെ നാളെ (തിങ്കൾ) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്പുകുത്തി, കുട്ടമംഗലം, ചാഴിവയൽ, ആനപ്പാറ വയൽ എന്നിവിടങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും   പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ കന്നാരംപുഴ ട്രാൻസ്ഫോർമറിനു കീഴിലുള്ള പ്രദേശങ്ങളിൽ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ…

Read More