ചൈനീസ് പ്രകോപനത്തിന് ചുട്ട മറുപടി നൽകാൻ നിർദേശം; സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് ചുട്ട മറുപടി നൽകാൻ നിർദേശം. സേനകൾക്ക് ഇതുസംബന്ധിച്ച പൂർണ സ്വാതന്ത്ര്യം കേന്ദ്രം നൽകി. ചൈനീസ് പ്രകോപനം നേരിടാനാണ് അനുമതി. ഉന്നതതല യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സേനകൾക്ക് അനുമതി നൽകിയത്. കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെ പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേനയും അനുമതി നൽകിയിട്ടുണ്ട്. അതിർത്തിയിൽ വെടിവെപ്പ് പാടില്ലെന്ന 1966ലെ ഇന്ത്യ-ചൈന കരാറിൽ നിന്ന് ഇന്ത്യ പിൻമാറി. കിഴക്കൻ ലഡാക്കാൽ മുപ്പതിനായിരത്തോളം സൈനികരെ അധികമായി എത്തിച്ചിട്ടുണ്ട് പാം ഗോംങ്, ഗാൽവൻ, ഹോട്‌സ്പിംഗ്‌സ്…

Read More

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 പേരെ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവസാന ആളെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരുക്കേറ്റവർക്കും സഹായം എത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read More

ആര്യൻ ഖാന്റെ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിക്കും; ശക്തമായി എതിർക്കുമെന്ന് എൻസിബി

  മുംബൈ: ആര്യൻ ഖാന്റെ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക. എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്. ആര്യാനുൾപ്പെടെയുള്ളവർക്കെതിരായ കേസ് ശക്തമാണെന്നും, കോടതിയിൽ ഇക്കാര്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ബോധ്യപ്പെടുത്തുമെന്നും എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും,തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത യുണ്ടെന്നും എൻസിബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ വാദങ്ങൾ എൻഡിപിഎസ് കോടതിയിലും എൻസിബി…

Read More