പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

എറണാകുളം പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്‌സിൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. നിയന്ത്രണം വിട്ടതിനെ തുടർന്നാണ് ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയത്.

Read More

സ്ത്രീകൾക്കെതിരായ അതിക്രമം: ശിക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

  പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി ശക്തമാക്കും. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഫേക്ക് ഐഡികളിലൂടെ പെൺകുട്ടികളെ അപായപ്പെടുത്തുന്ന ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. നിയമം നടപ്പാക്കുന്നതിൽ ചില ദൗർബല്യങ്ങളുണ്ട്. അത് പരിശോധിക്കും. നിയമനടപടികൾക്ക് അതിർ വരമ്പ് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന വിഷയവും നിയമസഭയിൽ ഉയർന്നുവന്നു. സ്ത്രീധനം നൽകിയുള്ള വിവാഹത്തിൽ നിന്ന് ജനപ്രതിനിധികൾ…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു. വ്യാപാരിക്കും ഭാര്യക്കുമെതിരെ കേസ് എടുത്തു. കേണിച്ചിറ സൊസൈറ്റി കവലയിലെ ടാപ്പി ടൈം മാർട്ട് എന്ന സൂപ്പർമാർക്കറ്റ് നടത്തുന്ന മീനങ്ങാടി കാര്യമ്പാടി സ്വദേശിയായ ജയിലാവുദ്ദീനെ (47) തിരെയാണ്    കേണിച്ചിറ പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ പത്തിന് ഇദ്ദേഹത്തിൻ്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. സന്നദ്ധ പ്രവർത്തകരാണ് പി പി ഇ കിറ്റണിഞ്ഞ് സംസ്കാരം നടത്തിയത്. എന്നാൽ ഇവർക്കൊപ്പം  സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സംസ്കാര…

Read More

ഐപിഎല്‍; ദുബായ് സീസണില്‍ ഗെയിലാട്ടം അവസാനിച്ചു

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ യൂനിവേഴ്‌സണല്‍ ബോസിന്റെ സേവനം അവസാനിച്ചു. താരം താല്‍ക്കാലികമായി പിന്‍മാറുന്നതായി അറിയിച്ചു. പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് താരമായിരുന്ന വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ടീമിനോട് താല്‍ക്കാലികമായി വിടപറയുന്നതായി ടീം മാനേജ്‌മെന്റ് അറിയിച്ചു. ബയോ ബബിള്‍ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താന്‍ പിന്‍മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സീസണില്‍ ടീമിനായി കാര്യമായ പ്രകടനം നടത്താന്‍ 42കാരനായ ഗെയ്‌ലിനായിരുന്നില്ല. ഈ മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിനൊപ്പം ചേരണം. ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നും ഗെയ്ല്‍…

Read More

17കാരിയോട് ലൈംഗികാതിക്രമം; പത്തനംതിട്ടയിൽ പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ

  പത്തനംതിട്ട കൂടലിൽ പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ് പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെതിരെ കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

Read More

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗികൾ 480

  സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം…

Read More

കൽപറ്റയിൽ  കോൺഗ്രസ്സിന് സ്ഥാനാർത്ഥിയായി; കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് മത്സരിക്കും

കൽപറ്റയിൽ കോൺഗ്രസ്സിന് സ്ഥാനാർത്ഥിയായി. കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് ആണ് കൽപ്പറ്റയിലെ സ്ഥാനാർഥി.ഇറക്കുമതി സ്ഥാനാർഥി വേണ്ടാന്നും നാട്ടുകാരൻ മതിയെന്നും വയനാട് ഡി സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ അഭിപ്രായ പെട്ടിരുന്നു.അതിനിടെയാണ് സിദ്ദിഖിന്റെ പേര് ഹൈ കമാൻഡ് ഉറപ്പിച്ചത്.  

Read More

കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തി; പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

മമ്മൂട്ടിക്ക് എഴുപതാം ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്കപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ്…

Read More

ജയിലിലേക്ക് മാറ്റരുത്, ആരോഗ്യസ്ഥിതി ഗുരുതരമാണ്; പുതിയ അപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇളവ് തേടി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് അപേക്ഷിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും അപേക്ഷയിൽ ലീഗ് നേതാവ് പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ആയതിനാൽ ബന്ധുക്കൾക്ക് സാന്ത്വന…

Read More

വര്‍ക്കല തീപ്പിടിത്തം: തീയുണ്ടായത് കാര്‍ പോര്‍ച്ചില്‍ നിന്ന്

തിരുവനന്തപുരം: വര്‍ക്കലയിലെ ഇരുനില വീട്ടില്‍ തീപ്പിടിത്തമുണ്ടായി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത പൂര്‍ണമായും തള്ളി പോലീസ്. കാര്‍ പോര്‍ച്ചില്‍ നിന്നാണ് തീയുണ്ടായതെന്ന് തെളിഞ്ഞിട്ടുണ്ട്. പോര്‍ച്ചിലെ എല്‍ ഇ ഡി ഇലക്ട്രിക് വയര്‍ ഷോര്‍ട്ട് ആയാണ് ആദ്യം തീപ്പൊരിയുണ്ടാകുന്നത്. തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തെറിച്ച് തീപിടിക്കുകയായിരുന്നു. ജനല്‍ വഴിയാണ് തീ ഹാളിലേക്ക് പടര്‍ന്നത്. പോര്‍ച്ചില്‍ തീപ്പിടിത്തമുണ്ടാകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  

Read More