സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികളെ ലിവിവിലേക്ക്‌ മാറ്റുന്നു; പോളണ്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കും

  യുക്രൈനിലെ യുദ്ധബാധിത നഗരമായ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോർട്ടാവയിൽ നിന്ന് ലിവിവിലേക്ക് തിരിച്ചു. ട്രെയിൻ മാർഗമാണ് ഇവർ ലിവിവിലേക്ക് പോകുന്നത്. വൈകുന്നേരത്തോടെ ഇവർ ലിവിവിൽ എത്തിച്ചേരും. ഇവരെ തുടർന്ന് പോളണ്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 694 വിദ്യാർഥികളെയാണ് പോൾട്ടോവയിൽ എത്തിച്ചത്. വിദ്യാർഥികളെ തിരികെ ഇന്ത്യയിൽ എത്തിക്കാനുള്ള സജ്ജമാക്കുകയാണെന്ന് നേരത്തെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക…

Read More

വാളയാർ കേസിൽ പോലീസ് തുടരന്വേഷണം വേണ്ടെന്ന് മാതാപിതാക്കൾ; സിബിഐ അന്വേഷിക്കണം

വാളയാർ കേസിൽ പോലീസിന്റെ തുടരന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ. സിബിഐ അന്വേഷണമാണ് ഇവർ ആവശ്യപ്പെടുന്നത്. കേസ് വഷളാക്കിയത് പോലീസ് ഉദ്യോഗസ്ഥരാണ്. ഇവർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. തുടർ വിചാരണ നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടുവെന്ന വിമർശനവും ഹൈക്കോടതി നടത്തിയിട്ടുണ്ട്.

Read More

വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ) കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കിയും പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ല്‍പെട്ട അത്തിമൂല കോളനി പ്രദേശം മൈക്രോ കണ്ടെയന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 250 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലിവലുള്ളത്.

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

മെഡിക്കൽ ഓക്സിജൻ വിലവർദ്ധനവ് പാടില്ല; കരിഞ്ചന്ത വിൽപ്പനയ്‌ക്കെതിരെ കർശന നടപടി

  സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സര്‍ക്കാര്‍. ഓക്സിജന്‍ പൂഴ്ത്തി വച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാന്‍ കാലതാമസം പാടില്ലെന്നും ഓക്സിജന് കൃത്രിമക്ഷാമം സൃഷ്ടിക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനുമായി ഗ്രീന്‍ കോറിഡോര്‍ അനുവദിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശ നനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി….

Read More

പുരുഷൻമാർ രാജ്യം വിടുന്നതിന് വിലക്ക്; ജനങ്ങൾക്ക് ആയുധം നൽകുമെന്നും യുക്രൈൻ പ്രസിഡന്റ്

റഷ്യൻ അധിനിവേശം ശക്തമായി തുടരുന്നതിനിടെ ചെറുത്തു നിൽപ്പ് ശക്തമാക്കാനൊരുങ്ങി യുക്രൈൻ. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങളോട് ആയുധം കൈയിലെടുക്കാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി നിർദേശിച്ചു. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങവെയാണ് സെലൻസ്‌കിയുടെ ആഹ്വാനം. രാജ്യത്തിനായി പോരാടാനുള്ള ഏതൊരാൾക്കും സർക്കാർ ആയുധം നൽകുമെന്നാണ് പ്രസിഡന്റ് പറയുന്നത് സന്നദ്ധരായ ജനങ്ങൾക്ക് ആയുധം നൽകുമെന്നും അതിനാവാശ്യമായ നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി. വിവിധ…

Read More

ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി; കേസ് ഉച്ചയ്ക്ക് പരിഗണിക്കും

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും ഹൈക്കോടതിയിൽ എത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകൾ സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്. മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുമ്പാകെ മുദ്ര വെച്ച കവറിൽ ഹാജരാക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഇന്നുച്ചയ്ക്ക് ശേഷം കോടതി…

Read More

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ഐഷ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Read More

പരമ്പരയാകെ സിക്‌സർ മേളം; ഇംഗ്ലണ്ട്-ഏകദിന പരമ്പരക്ക് റെക്കോർഡ്

റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര. നാലോ അതിൽ കുറവോ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പിറന്ന പരമ്പരയായിരുന്നുവിത്. 63 സിക്‌സറുകളാണ് മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ടീമുകളും കൂടി അടിച്ചു കൂട്ടിയത്. 14 സിക്‌സറുകൾ നേടിയ ഇംഗ്ലീഷ് താരം ജോണി ബെയിർസ്‌റ്റോയാണ് വെടിക്കെട്ടിന് നേതൃത്വം നൽകിയത്. ഇന്ത്യൻ താരം റിഷഭ് പന്ത് 11 സിക്‌സറുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി പന്ത് വെറും രണ്ട് മത്സരങ്ങളിൽ നിന്നാണ് 11 സിക്‌സറുകൾ സ്വന്തമാക്കിയത്. ബെൻ…

Read More