പരിസ്ഥിതി ദിനത്തിൽ കൊല്ലത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തേടി പോലീസ്

  പരിസ്ഥിതി ദിനമായിരുന്നു ജൂൺ അഞ്ചിന്. വ്യക്തികളും സംഘടനകളും കുട്ടികളും പുതിയ മരത്തൈകൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയോടുള്ള സ്‌നേഹം പുതുക്കി. എന്നാൽ കുറച്ച് വേറിട്ട സ്‌നേഹമായിരുന്നു കൊല്ലത്ത് ചില യുവാക്കളുടേത്. പരിസ്ഥിതി ദിനത്തിൽ ഇവർ നട്ടത് കഞ്ചാവ് ചെടിയായിരുന്നുവെന്ന് മാത്രം സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രകൃതി സ്‌നേഹികളെ തേടി പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോ എടുക്കുന്നതും അയൽക്കാരൻ കണ്ടിരുന്നു. കഞ്ചാവ് ചെടിയാണെന്ന് മനസ്സിലായതോടെ ഇയാൾ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ എക്‌സൈസ് സംഘം…

Read More

രണ്ട് പതിറ്റാണ്ടിനു ശേഷം മീരാ ജാസ്മിന്‍, ജയറാം, സത്യന്‍ അന്തിക്കാട് ഒന്നിക്കുന്നു

കോഴിക്കോട്: 23 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മീരാജാസ്മിന്റെ തിരിച്ചുവരവ് ജയറാം നായകനാകുന്ന ചിത്രത്തിലാണ്. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സത്യന്‍ അന്തിക്കാടാണ് ഇക്കാര്യം അറിയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’…

Read More

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ്…

Read More

ബെയ്‌റൂട്ട് സ്‌ഫോടനം; ലെബനന്‍ പ്രധാനമന്ത്രി രാജിവെച്ചു

ലെബനൻ: ബയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ശക്തമായ ജനരോഷത്തെ തുടര്‍ന്ന് ലെബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവെച്ചു. പ്രധനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും പിരിച്ചു വിട്ടു. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ രാജി.ആരോഗ്യമന്ത്രി ഹമാദ് ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് നാലാം തിയതിയാണ് ബെയ്‌റൂട്ടിലെ തുറമുഖത്ത് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 160 ഓളം പേര്‍ കൊല്ലപ്പെടുകയും 6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു ആഴ്ചയായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതേ തുടര്‍ന്നാണ് രാജി.

Read More

4647 പേർക്ക് കൂടി സംസ്ഥാനത്ത് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 59,923 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂർ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂർ 217, കാസർഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേർ ഇതുവരെ കോവിഡിൽ…

Read More

‘ലോകം മുഴുവന്‍ സുഖം പകരാനായി’ ഗാനാലാപനവുമായി സീരിയല്‍ താരങ്ങളും

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പ്രിയ പരമ്പരകള്‍ നിറഞ്ഞ സായാഹ്നങ്ങളുമായി അവര്‍ കുറച്ചു നാളത്തേക്ക് എത്തുന്നില്ലെങ്കിലും, ലോക നന്മക്കായി പലയിടങ്ങളില്‍ നിന്നായി അവര്‍ പാടുകയാണ്. ചലച്ചിത്ര പിന്നണി ഗായകരും നടന്‍ മോഹന്‍ലാലും ‘ലോകം മുഴുവന്‍ സുഖം പകരാനായി’ ആലപിച്ച ശേഷം സീരിയല്‍ താരങ്ങളും ഗാനാലാപനവുമായി രംഗത്തെത്തി. പൂര്‍ണ്ണമായും തങ്ങളുടെ വീടുകളില്‍ ഇരുന്ന് പാടി പിന്നീട് എഡിറ്റ് ചെയ്തു ചേര്‍ത്ത ഗാനങ്ങളാണിത്. കെ.ബി. ഗണേഷ്‌കുമാര്‍, രാജീവ്…

Read More

നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ട, മന്ത്രി വീണാ ജോർജ്

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7…

Read More

ഐശ്വര്യയും ആരാധ്യയും കൊവിഡ് മുക്തരായി; ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഐശ്വര്യ റായിയും മകൾ ആരാധ്യ റായി ബച്ചനും രോഗമുക്തരായി. അഭിഷേക് ബച്ചനാണ് ഈ വിവരം ട്വിറ്റർ വഴി പങ്കുവെച്ചത്. ഐശ്വര്യയും മകളും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി… കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ പരിചരണത്തിൽ തുടരും’. അഭിഷേക് ട്വീറ്റ് ചെയ്തു അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ അഭിഷേകിനും ഐശ്വര്യക്കും…

Read More

കെസി ജോസഫ് മത്സരിച്ചേക്കില്ല; മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകാൻ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഉമ്മൻ ചാണ്ടിക്ക് പുറമെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വിഡി സതീശൻ പറവൂരിലും എ പി അനിൽകുമാർ വണ്ടൂരിലും മത്സരിക്കും. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ വീണ്ടും മത്സരിപ്പിക്കാൻ എ ഗ്രൂപ്പ് സമ്മർദം തുടരുന്നുണ്ട്. മാത്യു കുഴൽനാടനെ ചാലക്കുടി സീറ്റിലേക്കാണ് പരിഗണിക്കുന്നത്. എന്നാൽ കുഴൽനാടനെ ചാലക്കുടിയിൽ വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നു. എം വിൻസെന്റ്,…

Read More

വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്;27 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27 പേര്‍ രോഗമുക്തി നേടി. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26955 ആയി. 25297 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി…

Read More