
‘ഇന്ത്യൻ പൗരത്വം കിട്ടുന്നത് 1983, 1980ലെ പട്ടികയിൽ സോണിയയുടെ പേരുണ്ട്’; സോണിയ ഗാന്ധിക്കെതിരെ ബിജെപി
സോണിയ ഗാന്ധിക്ക് എതിരെ ആരോപണവുമായി ബിജെപി. പൗരത്വം കിട്ടും മുൻപ് സോണിയ ഗാന്ധിക്ക് വോട്ട് ഉണ്ടായിരുന്നുവെന്ന് ബിജെപി. രേഖകൾ പുറത്തുവിട്ടാണ് ആരോപണം. ഇന്ത്യൻ പൗരത്വം കിട്ടുന്നത് 1983 എന്നാൽ 1980ലെ പട്ടികയിൽ സോണിയയുടെ പേരുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. “ഇതൊരു തിരഞ്ഞെടുപ്പ് തട്ടിപ്പല്ലെങ്കിൽ പിന്നെന്താണ്?” എന്നും അദ്ദേഹം ചോദിച്ചു. 1968-ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുമ്പോൾ 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്…