മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് സർക്കാർ റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് റദ്ദാക്കിയത്. ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിച്ച് ഡാം ശക്തിപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു

Read More

ഭരണമികവിൽ കേരളം ഒന്നാമത്; പബ്ലിക് അഫയേർസ് ഇൻഡക്‌സ് റിപ്പോർട്ട്

പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്് കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം…

Read More

പശ്ചിമേഷ്യൻ സംഘർഷം; 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്തുണ്ട്, ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി

പശ്ചിമേഷൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധികളെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിർദേശം.വിലക്കയറ്റവും ചരക്ക് നീക്കവും ഇന്ധന വിതരണവും ഉൾപ്പടെ സംസ്ഥാനങ്ങൾ വിവിധ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യോഗത്തിൽ പങ്കുവെച്ചു. ആഘാതത്തെ തരണം ചെയ്യാൻ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും, ഭാവി ആസൂത്രണവും പ്രധാനമന്ത്രി വിലയിരുത്തി. ടീം ഇന്ത്യ എന്ന സന്ദേശമാണ് മോദി ആവർത്തിച്ചത്. കേന്ദ്ര നടപടികൾ നടപ്പിലാക്കാനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നൽകി. 60 ദിവസത്തെ എണ്ണ…

Read More

പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

  പത്തനംതിട്ട പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളടക്കം മൂന്ന് പേരാണ് പിടിയിലായത്. ജയകൃഷ്ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരാണ് പിടിയിലായത്. ഇതിൽ രാമകണ്ണൻ, കണ്ണൻദാസൻ എന്നിവർ പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന കോളനിയിലെ താമസക്കാരാണ് പെൺകുട്ടിയുടെ അച്ഛന് മദ്യം നൽകിയാണ് ഇവർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. വയറുവേദനക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്….

Read More

‘ഒരു തുള്ളി എണ്ണ കയറ്റുമതി ചെയ്യില്ല’: യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ∙ ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയോ ഗൾഫിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനി ചികിത്സയിൽ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 56 കാരിയായ മലപ്പുറം വണ്ടൂർ സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം നാലിനാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില വളരെ മോശമാണെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. നിലവിൽ 56 കാരി ഐസിയുവിൽ ചികിത്സയിലാണ്. ഇന്നലെയാണ് വയനാട് മാനന്തവാടി സ്വദേശി രതീഷ് (45) രോഗം ബാധിച്ച് മരിച്ചത്. രണ്ടാഴ്ചയായി ഐസിയൂവിലായിരുന്ന രതീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. നിലവിൽ 11 പേരാണ് വിവിധ ജില്ലകളിൽ…

Read More

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ വി ഗിരിയാണ് ദേവസ്വം…

Read More

ഒറ്റ-ഇരട്ട നമ്പര്‍ അപ്രായോഗികം, ഡീസലിന് സബ്‌സിഡി അല്ലെങ്കില്‍ ചാര്‍ജ് വര്‍ധന; ആവശ്യവുമായി ബസുടമകൾ

  തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആശങ്കയുമായി സ്വകാര്യ ബസുടമകള്‍. ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സര്‍വീസ് എന്ന ആശയം ആദ്യരണ്ടുദിവസം പിന്നിടുമ്പോള്‍ തന്നെ തിരിച്ചടിയെന്നാണ് ബസുടമകളടെ വിലയിരുത്തല്‍. ബസ് ജീവനക്കാര്‍ ഉപജീവനം…

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ. 10 ലക്ഷം രൂപയാണ് കൈമാറിയത്. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ നേരിൽ കണ്ട് മന്ത്രി തുക കൈമാറി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജിന്റെ വാർഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സർജറി വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ…

Read More

തിരുവനന്തപുരം ഇക്ബാൽ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം പെരിങ്ങമ്മലയിലെ ഇക്ബാൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി എസ്.എഫ്.ഐ. കെ.എസ്.യു. വിദ്യാർഥികൾ തമ്മിൽ കടുത്ത സംഘർഷം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു. വിജയിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കെ.എസ്.യു.വിന്റെ വിജയാഘോഷത്തിനിടെയുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികളാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വിജയിച്ച കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെയാണ് പൊലീസ് ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ലാത്തി വീശുകയും…

Read More