വാക്‌സിൻ സ്‌റ്റോക്കില്ല: സംസ്ഥാനത്തെ വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും

വാക്‌സിൻ സ്റ്റോക്ക് തീർന്നതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും. സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് വാക്‌സിൻ ഇന്നെത്തുമെന്ന് വിവരമുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്നു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കൊണ്ടാണ് ഇന്നലെ വാക്‌സിനേഷൻ പൂർണമായും മുടങ്ങാതിരുന്നത്. ചില ജില്ലകളിൽ കുറച്ച് ഡോസ് കൊവാക്‌സിൻ മാത്രം ബാക്കിയുണ്ട്. എറണാകുളം മേഖലാ കേന്ദ്രത്തിലേക്ക് രണ്ട് ലക്ഷവും കോഴിക്കോട് മേഖലാ കേന്ദ്രത്തിലേക്ക് നാല് ലക്ഷം ഡോസും വാക്‌സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി…

Read More

ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകൾ ഉണ്ട്; സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് പുറത്ത്

ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. യശ്വന്ത് വര്‍മയോ, ബന്ധപ്പെട്ടവരോ അറിയാതെ പണം വീട്ടിൽ സൂക്ഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജഡ്ജിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. പഞ്ചാബ്-ഹരിയാന, ഹിമാചൽ, കർണാടക ചീഫ് ജസ്റ്റിസുമാർ അംഗങ്ങളായ ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പത്ത് ദിവസം നീണ്ട അന്വേഷണത്തിൽ 55 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. ഇലക്ട്രോണിക് തെളിവുകളും ശേഖരിച്ചിരുന്നു. അന്വേഷണത്തിൽ പണം ജഡ്ജിയുടെ…

Read More

‘മാസ്റ്റർ…..’ കോവിഡാനന്തര മാമാങ്കം

  ‘മാസ്റ്റർ…..’ കോവിഡാനന്തര മാമാങ്കം. ഷാജി കോട്ടയിൽ 2020 മാർച്ച് 23ന് അടച്ച് പൂട്ടിയ കേരളത്തിലെ തീയേറ്ററുകൾ ഒൻപത് മാസങ്ങൾക്ക് ശേഷം തുറന്നത് മറ്റൊരു റെക്കോർഡുമായാണ്… സകല സ്ക്രീനിലും ഒരൊറ്റ സിനിമ മാത്രം….! ലോകേഷ് കനഗരാജ് കഥയെഴുതി ദക്ഷിണേന്ത്യയുടെ ദളപതി വിജയ് നായകനായും,തമിഴകത്തിന്റെ മക്കൾ ശെൽവൻ പ്രതിനായക വേഷത്തിലും തകർത്താടിയ ‘മാസ്റ്റർ’ മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തിന്റെ പ്രതീക്ഷയായ ലോകേഷ് അതിനെ അരക്കെട്ടുറപ്പിക്കുന്ന കാഴ്ച്ചകളാണ് മാസ്റ്ററിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്… ക്രൂരനായ ക്രിമിനൽ ഭവാനിയേയും സംഘത്തേയും കീഴടക്കുകയും ഒരു ദുർഗുണപരിഹാര…

Read More

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; ജില്ലാ ആശുപത്രിയിൽ ചികിത്സ തുടരുന്നു

  മലമ്പുഴ ചെറാട് മലയിൽ നിന്നും രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ ചികിത്സിച്ച് വരികയാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മലമുകളിൽ നിന്നും ഹെലികോപ്റ്ററിൽ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഹെലികോപ്റ്റർ കഞ്ചിക്കോട് ഇറങ്ങുകയും റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ ബാബു രണ്ട് തവണ രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിച്ചിരുന്നു. ആംബുലൻസിൽ വെച്ച് കൃത്യമായ പരിചരണം ഡോക്ടർമാർ നൽകി. പതിനഞ്ച് മിനിറ്റുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കുകയും…

Read More

അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

Read More

പതഞ്ജലി മരുന്നിലൂടെ കൊറോണ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്ന് കമ്പനി

യോഗാ ആചാര്യന്‍ ബാബാ രാംദേവിന്‍റെ കീഴിലുള്ള പതഞ്ജലിയുടെ മരുന്ന് കൊറോണ രോഗം ഭേദമാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കമ്പനി പിന്‍മാറി. ‘കൊറോണില്‍’, ‘സ്വാസാരി’ എന്നീ മരുന്നുകള്‍ കൊറോണ രോഗം ഭേദമാക്കുമെന്ന് കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ആയുഷ് മന്ത്രാലയവും രംഗത്തുവന്നതോടെയാണ് കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ മലക്കം മറിഞ്ഞത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കൊറോണ രോഗികളില്‍ രോഗം ഭേദമാക്കിയതായും ‘കൊറോണില്‍’ മരുന്ന് ഒരിക്കലും രോഗം ഭേദമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ലെന്നും കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. 280ഓളം…

Read More

‘കേരള’യില്‍ പോര്; കെഎസ് അനില്‍കുമാര്‍ ഒപ്പിട്ട ഫയലുകള്‍ തിരിച്ചയച്ച് മോഹനന്‍ കുന്നുമ്മല്‍; രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ഗവര്‍ണറെ സമീപിച്ചു

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിനെതിരെ ഗവര്‍ണറെ സമീപിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. സസ്‌പെന്‍ഷന്‍ മറികടന്ന് ഇന്നലെ രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്തിയത് ചാന്‍സലറെ അറിയിച്ചു. രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം പിന്‍വലിക്കുന്നതിലെ സാധ്യതയും വൈസ് ചാന്‍സിലര്‍ പരിശോധിക്കുന്നു. അതേസമയം, വൈസ് ചാന്‍സിലറുടെയും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ ഇന്നും കേരളാ സര്‍വകലാശാലയിലെത്തി. വിവാദങ്ങളില്‍, വരട്ടെ നോക്കാം എന്നായിരുന്നു കെ എസ് അനില്‍കുമാറിന്റെ പ്രതികരണം. കേരളാ സര്‍വകലാശാലയിലെ ഭരണപ്രതിസന്ധി കൂടുതല്‍…

Read More

ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ മറന്നു പോവുന്നതെന്തു കൊണ്ട് ?

രസകരമായ സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മാറി മാറി നമ്മെ തഴുകാറുണ്ട്. ചില സ്വപ്നങ്ങൾ ഉറക്കത്തിന് ശേഷം മറന്നുപോയേക്കാം. എന്നാൽ മറ്റുചിലത് ഓർമയിൽ തങ്ങി നിൽക്കാറുമുണ്ട്. നമ്മൾ മനസിലാക്കിയിട്ടുള്ളതിനെക്കാളും മനോഹരമാണ് സ്വപ്നം. കാഴ്ചയില്ലാത്തവരിലും നിറങ്ങളുടെ ലോകം സമ്മാനിക്കാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്. സ്പർശനത്തിൽ നിന്നോ ശബ്ദത്തിൽ നിന്നോ മണത്തിൽ നിന്നോ അവർ അറിഞ്ഞ അനുഭവങ്ങൾ ആണ് അവരുടെ സ്വപ്നങ്ങളിലെ നിറങ്ങൾ. പല സ്വപ്നങ്ങൾക്കും നിമിഷ നേരത്തെ ആയുസ്സ് മാത്രമേയുള്ളൂ. നമ്മൾ കാണുന്ന അമ്പത് ശതമാനത്തോളം സ്വപനങ്ങളും ഉണർന്ന് അഞ്ച് മിനിറ്റിനുള്ളിൽ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപയാണ് പവന് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻരെ വില 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിൻരെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,662 രൂപയായി.

Read More