സ്വർണക്കടത്ത്: ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡിവൈഎഫ്‌ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറിയും അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്നതുമായ സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ രാവിലെ 9 മണിയോടെയാണ് സജേഷ് ഹാജരായത്. ഇന്ന് 11 മണിക്ക് എത്താനാണ് സജേഷിന് നിർദേശം നൽകിയിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനായി ഇയാൾ രണ്ട് മണിക്കൂർ നേരത്തെ എത്തുകയായിരുന്നു. സജേഷ് അർജുന്റെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.

Read More

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൌദിയില്‍ ബലി പെരുന്നാള്‍ ഈ മാസം മുപ്പത്തി ഒന്നിന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ജൂലൈ 21 ആയ നാളെ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കും. ദുല്‍ഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലെ മുപ്പതിന് വ്യാഴാഴ്ച നടക്കും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം സൌദി സുപ്രീം കോടതി നടത്തും

Read More

വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

  വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാക്കുക. ഐഫോണുകളിലെ സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ വോയ്‌സ് മെസേജില്‍ നിന്ന് ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ അത് വാട്‌സ്ആപ്പില്‍ സേവ് ചെയ്യപ്പെടുകയും പിന്നിട് എത്ര വേണമെങ്കിലും വായിക്കാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 9, 11, 12, 14 എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

Read More

ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കും: സ​ഞ്ജു​വി​നെ പ്ര​ശം​സി​ച്ച് രോ​ഹി​ത്

സ​ഞ്ജു വി. ​സാം​സ​ണെ പ്ര​ശം​സി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. സ​ഞ്ജു ക​ഴി​വു​ള്ള താ​ര​മാ​ണെ​ന്ന് രോ​ഹി​ത് പ​റ​ഞ്ഞു. ആ​ളു​ക​ളെ ത്ര​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ന്നിം​ഗ്സു​ക​ൾ സ​ഞ്ജു ക​ളി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കു ക​ളി ജ​യി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള ബാ​റ്റ​റാ​ണ്. ബാ​ക്ക്‌​ഫൂ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗ് മി​ക​ച്ച​താ​ണ്. തീ​ർ​ച്ച​യാ​യും സ​ഞ്ജു​വി​നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പ​രി​ക്കേ​റ്റ​തോ​ടെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ പ​തി​നൊ​ന്നി​ൽ സ​ഞ്ജു​വി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.  

Read More

സൗദി അറേബ്യയിൽ ഫൈസർ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു

റിയാദ്: കൊവിഡിനെതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകും. വാക്സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും. വാക്സിൻ കുത്തിവെപ്പിനുള്ള രജിസ്‍ട്രേഷൻ ‘സ്വിഹത്തി’…

Read More

40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

  40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസ്സിന് മുകളിൽ 50 ലക്ഷത്തോളം പേർ ഇനി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുണ്ട്. സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിൻ കൂടി ഈ മാസം ലഭിക്കും. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. അതിന്റെ ഫലങ്ങൾ…

Read More

ടേക്ക് ഓഫ്; അബു സലിം കുട്ടികളുമായി സംവദിച്ചു

  ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ചലചിത്ര താരം അബു സലിം നിരവധി കുട്ടികളുമായി സംവദിച്ചു. അങ്ങയെ പോലെ മസില്‍മാന്‍ ആകാന്‍ എന്തു ചെയ്യണം എന്നായിരുന്നു മിസ്റ്റര്‍ ഇന്ത്യ ആയിരുന്ന അബു സലീമിനെ തേടിയെത്തിയ ചോദ്യം. ശരിയായ രീതിയിലുള്ള വ്യായാമമാണ് മനസിനും ശരീരത്തിനുമുള്ള ആവിശ്യം; ഭക്ഷണ ക്രമീകരണം പോലെ ശരിയായ വ്യായാമം ആവശ്യമാണെന്നും കുട്ടികളോട് പറഞ്ഞു. കോവിഡ് 19 രോഗം വരാതിരിക്കാന്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അബു സലീം ഓര്‍മ്മിപ്പിച്ചു.   ഓണ്‍ലൈനിലുള്ള…

Read More

നെയ്യാറ്റിന്‍കര ഗോപന്‍ തീയേറ്ററുകളില്‍ ആറാടും; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു

മാസങ്ങളുടെ ഇടവേളക്ക് ശേഷം തീയേറ്റര്‍ വീണ്ടും തുറന്നതിന് പിന്നാലെ മലയാള സിനിമയുടെ റിലീസുകളെച്ചൊല്ലി നിരവധി വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്‍റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫെബ്രുവരി 10ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് അറിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍ കോമഡി എന്‍റര്‍ടെയിനറായിരിക്കുമെന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. 2255 നമ്പരുള്ള…

Read More

അഭിനയ കുലപതി ഇനി ഓർമ മാത്രം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഉച്ചക്ക് 2 മണിക്ക് ശാന്തികാവടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവന്തപുരം അയ്യങ്കാളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് ആദാരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്നലെ രാത്രിയിലും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ ‘തമ്പിൽ’ നിരവധിപേരാണ് പ്രിയനടനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള പ്രമുഖർ രാത്രി വൈകിയും തമ്പിലെത്തി പ്രിയനടന് ആദരാഞ്ജലിയർപ്പിച്ചു. നെടുമുടി വേണുവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നെടുമുടി വേണുവിന്റെ…

Read More