Headlines

വയനാട് ‍ജില്ലയിൽ 206 പേര്‍ക്ക് കൂടി കോവിഡ്;164 പേര്‍ക്ക് രോഗമുക്തി,എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (20.12.20) 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 164 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14873 ആയി. 12494 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2292 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1426 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ അര്‍ധരാത്രിയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാണ് മംദാനി. രണ്ട് സത്യപ്രതിജ്ഞാചടങ്ങുകളാണ് പരമ്പരാഗതമായി ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ആദ്യ സത്യപ്രതിജ്ഞാചടങ്ങ് സ്വകാര്യ ചടങ്ങാണ്. പുതുവര്‍ഷപ്പിറവിയില്‍ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു ആദ്യ ചടങ്ങ്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ആണ് മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനില്‍ തൊട്ടാണ്…

Read More

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

  അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം .കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം ഒലിച്ചു പോയി.അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.     വെള്ളപ്പൊക്കം മൂലം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പൂസയിലെ നോർത്ത്…

Read More

‘N M വിജയൻറെ കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിൽ പണമില്ല’; സണ്ണി ജോസഫ്

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. വിജയൻറെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. അവർ പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിന്റെ പക്കൽ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാർ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു. കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാർ അടിസ്ഥാനത്തിൽ ആയിരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞദിവസം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എൻ എം വിജയന്റെ…

Read More

ലൈഫ് മിഷൻ വിവാദം: റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടു. നടപടിക്രമം പാലിക്കാതെയാണ് ഒപ്പിട്ടതെന്ന ആരോപണം ഉയർന്നതോടെയാണ് റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി തേടിയത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. ലൈഫ് മിഷന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഈ സാഹചര്യത്തിലാണ് രണ്ട് വകുപ്പുകളിൽ നിന്നുള്ള ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്. റെഡ് ക്രസന്റ് തയ്യാറാക്കി കൊണ്ടുവന്ന ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ്. ഏകപക്ഷീയമായി…

Read More

വായ്പ കിട്ടിയ നാല് ലക്ഷം രൂപയുമായി വീട്ടമ്മ കാമുകന്റെ കൂടെ മുങ്ങി; ഇരുവരും കോഴിക്കോട് നിന്ന് പിടിയിൽ

  പയ്യന്നൂർ കോറോത്ത് നിന്ന് കാണാതായ 34കാരിയായ വീട്ടമ്മയെയും കാമുകനെയും പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂൽ സ്വദേശി ഹാരിസിനൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 26 മുതലാണ് യുവതിയെ കാണാതായത്. ഇതിൽ പയ്യന്നൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു കസബ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത നാല് ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി തന്റെ കുട്ടിയെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

Read More

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

  കേരളത്തിലെ അസാധാരണ തിരിച്ചടിയിൽ ആഴത്തിൽ തിരുത്തൽ വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ അംഗങ്ങൾ. നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായെന്ന് വിമർശനം. വർധിച്ചുവരുന്ന അധികാരമോഹം സംഘടന ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശം.     38 പേരാണ് യോഗത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് തോൽവി വിശദമാക്കി എംഎ ബേബി അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലാണ് ചർച്ച നടന്നത്. ഈ ചർച്ചയിലാണ് കേരളത്തിൽ അസാധാരണവും അപ്രതീക്ഷിതവുമായ തിരിച്ചടിയുണ്ടായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ തിരുത്തൽ വേണമെന്നും ആവശ്യം…

Read More

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ 13 ദിവസങ്ങൾ ഇന്ധനവില വർധിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസത്തിൽ വിലക്ക് മാറ്റമില്ലായിരുന്നു. എന്നാൽ ചൊവ്വാഴ്ച വീണ്ടും വില വർധിപ്പിക്കുകയായിരുന്നു കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.20 രൂപയായി. ഡീസലിന് 85.86 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.81 രൂപയും ഡീസലിന് 87.38 രൂപയുമായി.

Read More

അദാനിക്ക് ആശ്വാസം; ക്രിമിനല്‍ കേസുകള്‍ തള്ളി അമേരിക്കന്‍ കോടതി; വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടെന്ന് ഗൗതം അദാനി

  ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ അമേരിക്കന്‍ കോടതി തള്ളി. സോളാര്‍ പ്ലാന്റുകളുടെ കരാറുകള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നുമായിരുന്നു ആരോപണം. കമ്പനിയുടെ അഴിമതി വിരുദ്ധ നയങ്ങളെക്കുറിച്ച് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്.     ബ്രൂക്‌ലിന്‍ ജില്ലാ ജഡ്ജിയാണ് കേസ് തള്ളിയത്. സാമ്പത്തിക തട്ടിപ്പും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ലിന്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ്…

Read More