Headlines

കണ്ണൂരിലെ വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ഉപാധികളോടെ ജാമ്യം

  കണ്ണൂരിലെ വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം ഇരുവരും കെട്ടിവെക്കണം. കൂടാതെ പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപയുടെ രണ്ട് ആൾജാമ്യവും വേണം. ഇന്നലെയാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ കയറി ആളെ കൂട്ടി കരച്ചിൽ നാടകവും ജോലി തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വണ്ടിയുടെ മോഡിഫിക്കേഷൻ സംബന്ധിച്ചാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. എന്നാൽ ഇത് അടയ്ക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന്…

Read More

1945ന് ശേഷമുള്ള വലിയ യുദ്ധത്തിനാണ് റഷ്യ പദ്ധതിയിടുന്നത്; ആഞ്ഞടിച്ച് ബോറിസ് ജോണ്‍സണ്‍

  റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ ജനതയ്ക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസിലാക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍…

Read More

സൈന്യത്തിന് ബിഗ് സല്യൂട്ട്: സുരക്ഷിത കൈകളിൽ ബാബു തിരികെ ജീവിതത്തിലേക്ക് ​​​​​​​

  മരണത്തിനും ജീവിതത്തിനുമിടയിൽ 45 മണിക്കൂർ നേരം. ചെങ്കുത്തായ മലയിടുക്കിൽ രണ്ട് രാത്രിയുൾപ്പെടെ കുടുങ്ങിക്കിടന്ന ബാബു എന്ന 23കാരൻ യുവാവ് ഒടുവിൽ തിരികെ ജീവിതത്തിലേക്ക്. ബാബുവിനെ ഒരിക്കലും അപകടത്തിലേക്ക് വിട്ടുകൊടുക്കില്ലെന്ന ആർമിയുടെ നിശ്ചയദാർഢ്യം വിജയം കാണുകയായിരുന്നു. സേനയുടെ റോപ് റസ്‌ക്യൂ വഴി ബാബു ഒടുവിൽ മല മുകളിൽ എത്തുകയായിരുന്നു ബാല എന്ന സൈനികനാണ് ബാബുവിനെ തന്റെ ശരീരത്തോട് ചേർത്ത് സുരക്ഷാ റോപ് ഉപയോഗിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ബാബുവിന്റെ കാലിൽ നിസാര പരുക്കുകളുണ്ട്. ഇനി മലയുടെ…

Read More

സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  യുഎപിഎ ചുമത്തി ഉത്തർപ്രദേശിൽ അറസ്റ്റിലായ സിദ്ധിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സ്ഥിരീകരിച്ച സിദ്ധിഖ് കാപ്പനെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം സിദ്ധിഖിന്റെ ഭാര്യയും പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു.

Read More

കോവിഡ്; ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു

മുംബൈ: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31ന് ജനിച്ച കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഭാരം കുറവായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായി തന്നെ തുടര്‍ന്നതിന് പിന്നാലെയാണ് കുഞ്ഞിനെ പാല്‍ഘറിലെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ…

Read More

‘കൂടിയാലോചനയും പഠനവും ഇല്ലാതെ സർക്കാർ തീരുമാനം എടുക്കുന്നു, ബലിയാടാവുന്നത് വിദ്യാർത്ഥികൾ’: കെ.എസ്.യു

ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.യു. വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തിയതാണ് സർക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം. കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മാർക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവിറങ്ങിയത്. കൃത്യമായ കൂടിയാലോചനകളും, പഠനങ്ങളും നടത്താതെ സർക്കാർ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്….

Read More

യുഡിഎഫിൽ അധികാരത്തർക്കം; നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് എൽ ഡി എഫ്

ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ ഡി എഫ് നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാര്യങ്ങൾ കലങ്ങി തെളിഞ്ഞു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു ജോസ് പക്ഷം നയം വ്യക്തമാക്കട്ടെയെന്നും നയത്തിന്റെ അടിസ്ഥാനത്തിലേ തീരുമാനം എടുക്കൂവെന്നും സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കാണുന്നതെന്ന് എൽ ഡി എഫ് കൺവീനർ വിജയരാഘവനും പറഞ്ഞു. പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി എന്നായിരുന്നു ജോസ് കെ…

Read More

നിപ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്‌നാട്

  കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ നേരത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. നിപയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ശരീരോഷ്മാവ് കൂടി പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ നിർദേശം നൽകി വാളയാർ ചെക്ക് പോസ്റ്റിൽ കോയമ്പത്തൂർ കലക്ടർ ഡോ. ജി എസ് സമീരൻ നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കേരളത്തിൽ ഇന്നലെ നിപ വൈറസ് ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251…

Read More

സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചത് 110 പേർക്ക്; 21 പേർ മരിച്ചു

  സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 21 പേർ മരിച്ചതായി റിപ്പോർട്ട്. ഇതുവരെ 110 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ അഞ്ച് പേരും എറണാകുളത്ത് നാല് പേരും മരിച്ചു 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് കൊവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ സാധ്യത.

Read More

വയനാട്ടിൽ രേഖയില്ലാത്ത നാല് ലക്ഷം രൂപ പിടികൂടി

വൈത്തിരി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ലയിംഗ് സ്ക്വാഡ് ടീം ലക്കിടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇനോവ കാറിൽ നിന്നും രേഖയില്ലാതെ നാല് ലക്ഷം രൂപ കണ്ടെത്തി.കോഴിക്കോട് ഭാഗത്ത് നിന്നും വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരിൽ നിന്നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി റസാഖ്‌, എസ് ഐ നെൽസൺ സി അലക്സ്, സിബിൻ, ശ്രീജിത്ത്, ജോജി,ഷാജു എന്നിവരടങ്ങിയ സംഘം പണം പിടികൂടിയത്  

Read More