കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

  കോഴിക്കോട് പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. കുറ്റ്യാടി ഭാഗത്ത് നന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീടിപിച്ചത്. കൂരൂച്ചുണ്ട് നിന്ന് വെള്ളമുണ്ടക്ക് പോകുകയായിരുന്നു ട്രാവലർ ഇന്നുച്ചയ്ക്കാണ് സംഭവം. 24 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തി ആളുകളെ ഇറക്കുകയായിരുന്നു. തീപിടിത്തത്തിൽ വാഹനം പൂർണമായി കത്തിനശിച്ചു.

Read More

ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; മാർഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദേശമെന്നും വിദ്യാർത്ഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വലിയ സ്‌കൂളുകൾ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആർടിസി സർവീസിനെക്കുറിച്ച് ചർച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു….

Read More

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ്.

Read More

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയി തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്   താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അഡ്വ. വി എസ് ജോയി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു മധ്യപ്രദേശിൽ ഇത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. നേരത്തെ മന്ത്രി അരവിന്ദ് ഭർതിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുമ്പ് വരെ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കെഎസ്ആർടിസി പമ്പിനെതിരെ ഹരജി നല്‍കിയയാള്‍ക്ക് 10,000 രൂപ പിഴയിട്ട് കോടതി

തിരുവനന്തപുരം : കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പമ്പിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയയാൾക്ക് 10,000 രൂപ പിഴയിട്ട് കോടതി. പുതിയതായി കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ, ഡീസൽ, ഇലക്ട്രിക് പമ്പിനെതിരെയാണ് തിരുവനന്തപരുരം പേട്ട പാൽക്കുളങ്ങര സ്വദേശി സെൽവിൻ ഡി. ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് എൻഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചതെന്നാണ് ഹരജിയിൽ സെൽവിൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാര്യം തെറ്റാണെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തി. തുടർന്നാണ് രേഖകൾ പരിശോധിക്കാതെ കോടതിയെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളി…

Read More

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്പ പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിതയാണ് മരിച്ചത്. മകൾ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് സജിത ആത്മഹത്യ ചെയ്തത് ഇരുവരെയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ക്ലോസറ്റിൽ ചാരിയിരിക്കുന്ന നിലയിലും യുവതി ഷവറിന്റെ ടാപ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. അതേസമയം മരണത്തിൽ നാട്ടുകാർ ദുരൂഹതയും ആരോപിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്

Read More

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ് ലിയാർ(83) നിര്യാതനായി

ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ് ലിയാർ(83) നിര്യാതനായി. ഭാര്യ : പരേതയായ മറിയുമ്മ. മക്കൾ: സിദ്ധീഖ്, മുഹമ്മദ് കുട്ടി സഖാഫി, ഫാറൂഖ് (സഊദി അറേബ്യ ). മരുമക്കൾ : സുലൈഖ, ഹബീബ, ഷാനിജ. സഹോദരങ്ങൾ : അഹ്മദ് മുസ് ലിയാർ, കെ.കെ. അബ്ദുറഹ്മാൻ ഫൈസി കൊട്ടപ്പുറം

Read More

ഒരിടവേളക്ക് ശേഷം അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്നലെ 63,000ത്തിലധികം പേർക്ക് രോഗബാധ

അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ മാത്രം 63,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 770 പേർ മരിക്കുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ പ്രതിദിന വർധനവ് ഇന്ത്യയുടേതിനേക്കാൾ മുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലായിരുന്നു. യുഎസിൽ ഇതിനോടകം 87 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.29 ലക്ഷം പേർ മരിച്ചു.   28 ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 17,000ത്തോളം പേരുടെ നില ഗുരുതരമാണ്….

Read More