സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 248 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു. ഈ മാസം പകുതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിന് ഒപ്പം മരണനിരക്കിലും വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന മരണ സംഖ്യ 50 കടന്നത്. ചൊവ്വാഴ്ച മാത്രം 57 മരണങ്ങളാണ്…