അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനപരിശോധിക്കാം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

  തിരുവനന്തപുരം: അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകള്‍ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ല. അഥവാ തീരുമാനം പുനപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു ഇതിനിടെ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ അത്തരം…

Read More

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്ന് ചെന്നിത്തല

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മത്സ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട് ആദ്യം തന്നെ ഇത് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മത്സ്യനയത്തിന് വിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചർച്ച നടത്തിയത്. മത്സ്യനയത്തിന് വിരുദ്ധമാണെന്ന്…

Read More

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പത്ത് മണിക്കൂർ മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ

പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പ്രവർത്തിക്കുക. മറ്റ് കടകൾ എല്ലാം അടച്ചിടും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. ആശുപത്രികൾ മുഴുവൻ സമയവും പ്രവർത്തിക്കും. *പൊതുഗതാഗതം നിർത്തിവയ്ക്കും. കെഎസ്ആർടിസി ഉണ്ടാകില്ല.   *സ്വകാര്യ വാഹനങ്ങൾ അനുവദിക്കും   *മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് 14 ദിവസം നിരീക്ഷണം   * കുടിവെള്ളം മുടങ്ങില്ല   *വീട്ടിലിരിക്കാത്തവരെ പിടികൂടും   * നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ്, കനത്ത പിഴ…

Read More

ഗുജറാത്തിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് മരണം

ഗുജറാത്തിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. വഡോദര വഗോഡിയെ ക്രോസിംഗ് ഹൈവേയിലാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു ഇന്ന് പുലർച്ചെയാണ് സംഭവം. പതിനാറ് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

Read More

പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പായാണ് രാജി. അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജി. രണ്ടില ചിഹ്നത്തിലാണ് ഇരുവരും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. കേരളാ കോൺഗ്രസിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം പിജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരളാ കോൺഗ്രസിൽ ലയിച്ചിരുന്നു. ലയനശേഷവും കേരളാ കോൺഗ്രസ് എമ്മിന്റെ എംഎൽഎമാരായി…

Read More

തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ​ഗോവിന്ദൻ; പാർട്ടിയും മുന്നണിയും വിശദമായി പരിശോധിക്കും

തിരുവനന്തപുരം: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്കെട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് എംവി ​ഗോവിന്ദൻ്റെ വിമർശനം. നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്ന് എംവി…

Read More

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും

തൊടുപുഴ: ഇന്നലെ അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പോലിസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ…

Read More

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു

  നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ റീലിസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നതെന്നാണ് സൂചന. ജനുവരി 14നാണ് മേപ്പടിയാന്റെ റിലീസ്. അഞ്ജു…

Read More

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ്, 853 മരണം; കൊവിഡ് ബാധയിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ പ്രതിദിന വർധനവ് അരലക്ഷം കടന്നിരുന്നു. ഇതിനോടകം 17,50,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 853 പേർ കൂടി രോഗബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 37,364 ആയി ഉയർന്നു. നിലവിൽ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 11,45,629 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 64.53 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്. അതേസമയം മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്…

Read More