ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍.ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സലീംകുമാര്‍ പറയുന്നു. എങ്ങനെ നന്ദി പറയണമെന്നും അറിയില്ലെന്നും സലീംകുമാര്‍ പറഞ്ഞു. സലീംകുമാറിന്റെ വാക്കുകള്‍: ‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘ എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ…

Read More

കല്ലൂര്‍ വാകേരി കോളനിയിലെ രവി (40) മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി (40) എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇന്ന് (16.08.20) മരണപ്പെടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 31ന് പനി തുടങ്ങുകയും ആഗസ്റ്റ് 3 ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം കിഡ്‌നിയെ ബാധിച്ചതിനാല്‍ ഡയാലിസിസ് ചെയ്തിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം വിഫലമാവുകയും ഇന്ന് രാവിലെ മരണപ്പെടുകയും ചെയ്തു.

Read More

സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ; ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം

ദില്ലി: ജിഎസ്ടി 2017ല്‍ ആരംഭിച്ചെങ്കിലും വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതമായി നല്‍കാന്‍ ചില്ലിക്കാശില്ലെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കേരളം അടക്കമുള്ളവര്‍ വന്‍ പ്രതിസന്ധിയെ നേരിടേണ്ടി വരും. എല്ലാ സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി അടക്കം നേരിട്ട് വന്‍ സാമ്പത്തിക തകര്‍ച്ചയിലാണ്. 2019 ഓഗസ്റ്റ് മുതല്‍ തന്നെ നല്ലൊരു തുക വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കാനുണ്ട്. ഇതിനായി നികുതി വര്‍ധിപ്പിക്കാനോ അതല്ലെങ്കില്‍ നികുതി സ്ലാബില്‍ നിന്ന് ഒഴിവാക്കിയവയെ ഉള്‍പ്പെടുത്താനോ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍…

Read More

ജീവനക്കാരുടെ അനാസ്ഥയിൽ കൊവിഡ് രോഗികൾ മരിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് ഉത്തരവിട്ടു

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്തുവന്നത്.   കേന്ദ്രസംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ നഴ്‌സിംഗ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം ആർ എം ഒ വിളിച്ചു ചേർത്തിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം പുറത്തുവന്നത്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജൻ…

Read More

അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവെച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാൻ താത്കാലികമായി നിർത്തിവെച്ചു. കാബൂൾ വിമാനത്താവളത്തിലെ സൗകര്യ കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്ന് പിഐഎ അറിയിച്ചു താലിബാൻ അധികാരമേറ്റെടുത്തതിന് ശേഷം കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ കരുതുന്നു. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കൻ സൈന്യത്തിന്റെ പക്കലാണ്. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് യുഎസ് സൈന്യം പ്രാധാന്യം നൽകുന്നതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.

Read More

ചിൽഡ്രൻസ് ഹോമിലേക്ക് തിരികെയെത്തിച്ച കുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് പോലീസ് തിരികെ എത്തിച്ച ആറ് പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ബംഗളൂരുവിലേക്ക് കടന്ന പെൺകുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചിൽഡ്രൻസ് ഹോമിൽ തിരികെ എത്തിച്ചത്. ഇവിടെ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ ഒരു പെൺകുട്ടി ജനൽച്ചില്ല് തകർത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന്…

Read More

കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) ആത്മഹത്യ ചെയ്തു. റെയില്‍വെ പാളത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ധര്‍മഗൗഡയുടെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ്…

Read More

പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നത് വ്യക്തമല്ല. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാം അദ്ദേഹം പറയുന്നതെന്നാണ് സൂചന.    

Read More

ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട്; മന്ത്രി വി അബ്ദുറഹ്മാൻ

  ശബരി റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിക്കാൻ സംസ്ഥാനത്തിനു റെയിൽവേ നിർദേശം നൽകിയതായി മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഉടൻ പുറത്തുവിടുമെന്നും മന്ത്രി സഭയിൽ മറുപടി നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്ത്. തുടർന്ന് റെയിൽവേ ബോർഡുമായും ചർച്ച നടത്തി. റിവേഴ് സ് എസ്റ്റിമേറ്റ് സമർപ്പിക്കാനായിരുന്നു റെയിൽവേയുടെ നിർദേശം. ഉടൻ…

Read More