പുതിയ നേതൃത്വവുമായി ഇന്ത്യ; ഒന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും

പുതിയ നേതൃത്വവുമായി ഇന്ത്യ; ഒന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനമെടുത്തു. ജയ്പൂരിലാണ് മത്സരം. ടി20 ടീമിന്റെ സ്ഥിരം നായകനായുള്ള രോഹിത് ശർമയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കൂടാതെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡും ഇന്ന് അരങ്ങേറുകയാണ്. വെങ്കിടേഷ് അയ്യരും ഇന്ത്യൻ ജേഴ്‌സിയിൽ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. ലോകകപ്പിൽ സെമി കാണാതെ മടങ്ങിയതിന്റെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്…

Read More

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം മെയ്- ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാവും; 100 ശതമാനം ഓഹരികളും വിറ്റഴിക്കുമെന്ന് വ്യോമയാന മന്ത്രി

എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ല. മെയ്, ജൂണ്‍ മാസത്തോടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ചോദ്യം…

Read More

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു

കൊളവള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിലിനിടെ ചെതലയം റെയിഞ്ചറെ കടുവ ആക്രമിച്ചു. ശശികുമാർ(54)നെയാണ് കടുവ ആക്രമിച്ചത്. രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്. കടുവയുടെ ആക്രമണത്തിൽ റെയിഞ്ചറുടെ ശരീരത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതൽ തന്നെ കടുവയുടെ സാനിധ്യം പ്രദേശത്തെ വീടുകൾക്ക് സമീപത്തുവരെ ഉണ്ടായതോടെ വനംവകുപ്പെത്തി തിരച്ചിൽ നടത്തുന്നതിന്നിടെയാണ ആക്രമണം ഉണ്ടായത്. റെയിഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ ഭയപ്പാടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുവയെ മയക്കുവെടി വെച്ചുപിടികൂടണമെന്നാണ് ആവശ്യം. മൂന്ന്…

Read More

നിര്യാതയായി ഖദീജ (5 9 )

സുൽത്താൻബത്തേരി: ബീനാച്ചി കട്ടയാട് പാവങ്ങാട് കുതിരോടത്ത് പരേതനായ പി കെ മുസ്തഫ യുടെ ഭാര്യ ഖദീജ (5 9 )നിര്യാതയായി മക്കൾ :മുനീർ,മുസമ്മിൽ, മഹറൂഫ് മരുമകൾ : ഹിജറു ന്നീസ ഷമീന ,ഹാത്തിക്ക ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബീനാച്ചിയിൽ

Read More

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായി ‘ജനനായകൻ’ ടീസർ

ആരാധകർക്കും പ്രേക്ഷകർക്കും പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. വിജയുടെ പോലീസ് കഥാപാത്രമായി എത്തുന്ന ദളപതി വിജയ് യുടെ ജനനായകൻ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പ്രത്യേക ശ്രദ്ധ നേടുന്നു. “ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്” എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്ന് മില്യൺ വ്യൂവേഴ്‌സുമായി…

Read More

കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു

അജ്മാനിലെ കടലിൽ കോഴിക്കോട് സ്വദേശികളായ പിതാവും മകളും മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ(47), മകൾ പ്ലസ് ടു വിദ്യാർഥിനി അമൽ(17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം കുടുംബത്തെയും കൂട്ടി ഇസ്മായിൽ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. അമൽ കടൽച്ചുഴിയിൽ അകപ്പെടുകയും രക്ഷിക്കാനിറങ്ങിയ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു.   പോലീസും രക്ഷാപ്രവർത്തകരും എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കൾ എന്നിവർ തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

Read More

ആരോഗ്യമേഖലയിലെ സർക്കാർ അനാസ്ഥ; യൂത്ത് ലീഗും പ്രതിഷേധത്തിന്, സംസ്ഥാനത്തെ മുഴുവൻ DMO ഓഫീസുകളിലും മാർച്ച്

ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്ഥക്കെതിരെ യൂത്ത് ലീഗും പ്രതിഷേധത്തിന്. യൂത്ത് ലീഗ് ഡി എം ഒ ഓഫിസ് മാർച്ച് ജൂലൈ മൂന്നിന് നടക്കും. സംസ്ഥാനത്തെ മുഴുവൻ DMO ഓഫിസുകളിലിലേക്കും മാർച്ച് നടത്തും. അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മാർച്ചെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ…

Read More

ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന്; പ്രധാനമന്ത്രി പങ്കെടുക്കും

  അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന് മുംബൈ ശിവജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വസതിയിൽ എത്തിച്ചു. പ്രിയ ഗായികക്ക് അന്ത്യയാത്ര നൽകാനായി വലിയൊരു നിരയാണ് വസതിയിലേക്ക് എത്തുന്നത്. കൊവിഡ് ബാധയെ തുടർന്ന് ജനുവരി 8നാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം…

Read More

സിക്ക വൈറസ്: പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ്

  സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആദ്യമായി സിക്ക സ്ഥിരീകരിച്ച ഗർഭിണിയുടെ സ്വദേശമായ പാറശ്ശാലയിൽ നിന്നടക്കം ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവായത്. രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തുപരത്ത്…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതിയിൽ

  നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത് നടിയെ ആക്രമിച്ച് പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

Read More