24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3617 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. മെയ് മാസം തുടക്കത്തിൽ കൊവിഡ് പ്രതിദിന കേസ് 4.14 ലക്ഷം വരെയായി ഉയർന്നിരുന്നു. 3617 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,84,601 പേർ രോഗമുക്തി നേടി ഇതുവരെ 2,77,29,247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,22,512 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22,28,724…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,44,853 ആയി ഉയർന്നു. 286 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,48,439 ആയി. 26,572 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. 98,34,141 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 2,62,272 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം നിലവിൽ കേരളത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഡിസംബർ 13 മുതൽ 26 വരെയുള്ള…

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ ലീഡ് ഉയർത്തുന്നു; നാല് വിക്കറ്റുകൾ വീണു

ബ്രിസ്‌ബേൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 4ന് 154 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ാേസീസിന് 187 റൺസിന്റെ ലീഡുണ്ട് നിലവിൽ 32 റൺസുമായി സ്മിത്തും നാല് റൺസുമായി കാമറോൺ ഗ്രീനുമാണ് ക്രീസിൽ. മികച്ച രീതിയിൽ തുടങ്ങിയ ഓസീസിന് 89ൽ വെച്ചാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മാർകസ് ഹാരിസ് 38 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 488 റൺസെടുത്ത വാർണറും വീണു ലാബുഷെയ്ൻ 25 റൺസിന് പുറത്തായി. മാത്യു വെയ്ഡ് സ്‌കോർ…

Read More

ചരക്കുഗതാഗതത്തിനായി കോസ് വേ തുറന്നു

മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ചരക്കുഗതാഗതത്തിനായി തുറക്കാന്‍ ബഹറൈന്‍ അനുമതി നല്‍കി. ഇന്നുമുതല്‍ ബഹറൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും. സൗദി കസ്റ്റംസ് അതോറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് കോസ് വേ അടച്ചത്. ജൂലൈ 23ന് സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ വേണ്ടി തുറന്നിരുന്നു. സൗദിയിലെ അല്‍ കോബാറിനെ ബഹറൈനിലെ അല്‍ ജസ്‌റയുമായി ബന്ധിപ്പിക്കുന്ന കോസ് വേയുടെ നീളം 25 കിലോമീറ്ററാണ്.

Read More

മമ്മൂട്ടിയുടെ സേതുരാമയ്യർ അഞ്ചാം ഭാഗം ഉടൻ

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിബി ഐ 5. മമ്മൂട്ടി സേതുരാമയ്യരായി എത്തിയപ്പോഴെല്ലാം പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി അടുത്ത ഭാഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോള്‍ ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ…

Read More

ഹൈദരലി തങ്ങളുടെ കബറടക്കം നാളെ; വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കും. ഭൗതിക ശരീരം കൊച്ചിയിൽ നിന്ന് മലപ്പുറത്ത് എത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. രാത്രിയിലും പൊതുദർശനം തുടരും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. 1990 മുതൽ…

Read More

മുല്ലപ്പെരിയാർ ഡാം ജലബോംബായി നിൽക്കുന്നു; അകം പൊള്ളയെന്ന് എം എം മണി

മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് മുൻ മന്ത്രി എം എം മണി. ചുണ്ണാമ്പും ശർക്കരയും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എംഎം മണി പറഞ്ഞു. താൻ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊക്കെ ന്യായം പറഞ്ഞിട്ട് കാര്യമില്ല. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് നമ്മൾ വെള്ളം കുടിച്ചും ചാകും, അവർ വെള്ളം കുടിക്കാതെയും ചാകും എന്നായിരുന്നു…

Read More

തിരുവനന്തപുരത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു

  തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ്(20) ചികിത്സയിൽ കഴിയവെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സൂര്യഗായത്രിയെ സുഹൃത്തായ അരുൺ കുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണം വീടിന്റെ അടുക്കള വാതിൽ വഴി അകത്തുകയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തിയത്. പതിനഞ്ച് തവണ കുത്തേറ്റു. തടയാനെത്തിയ സൂര്യഗായത്രിയുടെ അമ്മ വത്സലക്കും കുത്തേറ്റു. സൂര്യഗായത്രിയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി…

Read More

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയിൽ രോഗികൾ ഒരു ലക്ഷം കടന്നു അതിവേഗമാണ് രാജ്യത്തെ കൊവിഡ് വ്യാപനം നടക്കുന്നത്. നിലവില്‍ 30 ലക്ഷത്തിനടുത്താണ് കൊവിഡ് രോഗബാധിതരുള്ളത് .ഓഗസ്റ്റ് 21നാണ് രോഗബാധിതരുടെ എണ്ണം 29 ലക്ഷം കടന്നത്. തുടർച്ചയായ മൂന്നാം ദിവസവും മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ 14,000 ന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 14,492 പോസിറ്റീവ് കേസുകൾ. 297 മരണം. ആകെ കൊവിഡ് ബാധിതരുടെ എണ്ണം…

Read More

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു

  ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ കൊലപാതകം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവിനെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നു. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർഥിയും ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകനുമായിരുന്നു.

Read More