വാക്‌സിൻ വിതരണം: കേരളത്തിന് പ്രഥമ പരിഗണന ലഭിച്ചേക്കും, കൂടുതൽ സ്റ്റോക്കുകൾ എത്തും

ജനുവരി 16 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ കേരളത്തിന് മുഖ്യ പരിഗണന ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ രോഗവ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. മറ്റൊന്ന് മഹാരാഷ്ട്രയും. അതിൽ കേരളത്തിനും മഹാരാഷ്ട്രയും പ്രഥമ പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ കൂടുതൽ സ്‌റ്റോക്കുകൾ കേരളത്തിലേക്ക് എത്തും. കൊവിൻ ആപ്ലിക്കേഷനിൽ കേരളത്തിൽ നിന്ന് 3.7 ലക്ഷം ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. ഡ്രൈ റൺ വഴി ഇവരിൽ പലർക്കും വാക്‌സിൻ വിതരണത്തിൽ പരിശീലനവും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രത്തിലും…

Read More

പ്രഭാത വാർത്തകൾ

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 🔳സിംഘു സമരകേന്ദ്രത്തില്‍നിന്ന് കര്‍ഷകരെ നീക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സിഖ്…

Read More

സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; പ്രതികളെ അടുത്ത 21 വരെ റിമാൻഡ് ചെയ്തു

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻ ഐ എ കോടതിയിൽ വെച്ചാണ് രണ്ട് പ്രതികളുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. എൻ ഐ എയുടെ കസ്റ്റഡിയിലായിരുന്നു രണ്ട് പ്രതികളും. ഇരുവരുടെയും റിമാൻഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും. അതേസമയം സ്വപ്‌ന സുരേഷ് നൽകിയ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല. ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തീവ്രവാദ…

Read More

തിരുവനന്തപുരം നന്ദൻകോട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

  തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലയില്‍ സ്വര്‍ണ പണിക്കാരനായ മാനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകള്‍ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More

ഹൈലൈറ്റ് മാളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായ്

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേ കാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം, വിൻറ്റേജ് കാർ എക്‌സ്‌പോ, അന്തർദേശീയ തലത്തിലുള്ള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും.ഏപ്രിൽ മാസമുനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസിനിയമായ ഓഫറുകളും ഉണ്ടാകും. കോവിഡിനു ശേഷം…

Read More

വമ്പന്‍മാരുടെ ഗ്രൂപ്പില്‍ ആരല്ലാം?; 2026 ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് വെള്ളിയാഴ്ച, ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍

2026 ലോകകപ്പിന് ടീമുകളുടെ ഗ്രൂപ്പ് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച വാഷിംഗ്ടണില്‍ നടക്കും. കെന്നഡി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികളുടെ കേന്ദ്രബിന്ദുവാകും. 2022 ഖത്തര്‍ ലോകകപ്പില്‍ മത്സരിച്ചത് 32 രാജ്യങ്ങളാണെങ്കില്‍ ഇത്തവണ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ 48 ദേശീയ ടീമുകളായിരിക്കും പങ്കെടുക്കുക. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോക ഫുട്‌ബോള്‍ മാമാങ്കം. നറുക്കെടുപ്പ് ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന കാര്യം ചൊവ്വാഴ്ച തന്നെ…

Read More

ഡിങ്കി ബോട്ട് തകരാറിലായി, ഉന്നതിയിൽ കുടുങ്ങിയ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചത്തി

നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിൽ കുടുങ്ങിയ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചത്തി. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിനെ തുടർന്നാണ് ആര്യാടൻ ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്. എൻജിൻ തകരാർ പരിഹരിച്ചാണ് ചാലിയാറിന് ഇപ്പുറം ഷൗക്കത്തിനെയും സംഘത്തേയും എത്തിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. എരണ്ടുമണിക്കൂറോളമാണ് ഷൗക്കത്തും സംഘവും…

Read More

പാലാരിവട്ടം പാലം പുനർനിർമാണം അടുത്ത മാസം ആരംഭിക്കും; ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇ ശ്രീധരൻ

പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ. പാലം നിർമിക്കാൻ ഡിഎംആർസിക്ക് സർക്കാർ പണം നൽകേണ്ടതില്ല. സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ഈ പണമുപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു   ഒമ്പത് മാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ പാലം പണി പൂർത്തികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ പാലത്തിന്റെ സ്ഥിതിയെ കുറിച്ചും പഠനം നടത്തി…

Read More