കൊവിഡിന്റെ രണ്ടാംതരംഗം: എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ഡിവൈഎഫ്‌ഐ
കൊവിഡിന്റെ രണ്ടാംതരംഗം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുക, കൊവിഡ് രോഗികളെ ചികിത്സിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുക തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു കോവിഡ് 19 രണ്ടാം തരംഗം; എല്ലാ യുവജനങ്ങളും…