പ്രഭാത വാർത്തകൾ

  🔳ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. 🔳തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ…

Read More

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 14), തിരുമിറ്റികോട് (5), അളനല്ലൂർ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാർകാട് (4), തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് (17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ബെല്ലി ഫാറ്റിനോട് ബൈ പറയൂ; കൂട്ടിന് ഉള്ളി

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അവരുടെ വയറിലെ കൊഴുപ്പ്. പലര്‍ക്കും ഒരു സാധാരണ പ്രശ്‌നമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. നിങ്ങളുടെ അടിവയറ്റിലെ അവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന വിസറല്‍ കൊഴുപ്പ് അരക്കെട്ടിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണമാണ്. ഭക്ഷണങ്ങളിലൂടെ നേടുന്ന അമിത കൊഴുപ്പാണ് ഈ പ്രശ്‌നത്തിനു കാരണം. അതിനാല്‍ ഇതു നീക്കാനുള്ള പ്രതിവിധിയും ഭക്ഷണത്തില്‍ നിന്നു തന്നെ കണ്ടെത്തേണ്ടതുണ്ട്. കൊഴുപ്പിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കി ശരീരത്തിന് കൊഴുപ്പ് കുറവുള്ള ഭക്ഷണങ്ങള്‍…

Read More

വൈദ്യുതി മുടങ്ങും

  വൈദ്യുതി മുടങ്ങും വെള്ളമുണ്ട സെക്ഷനിലെ തേറ്റമല കൊച്ചുവയല്‍, ഏഴാംമൈല്‍, കോക്കടവ്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, പീച്ചങ്കോട്, നടക്കല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.    

Read More

ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More

വി പി ജോയി അടുത്ത ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

അടുത്ത ചീഫ് സെക്രട്ടറിയായി വി പി ജോയ് ഐഎഎസിനെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിന് പിന്നാലെ മാർച്ച് ഒന്നിന് വി പി ജോയി അധികാരമേൽക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ആയിരുന്ന വി പി ജോയി കഴിഞ്ഞാഴ്ചയാണ് തിരികെ എത്തിയത്. 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് വർഷത്തെ സർവീസാണ് അദ്ദേഹത്തിന് ബാക്കിയുള്ളത്. 2023 ജൂൺ 30 വരെ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കാം….

Read More

ഇന്ത്യ-അമേരിക്ക ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം; നൈസാര്‍ വിജയകരമായി വിക്ഷേപിച്ചു

നാസ-ISRO സംയുക്ത ദൗത്യമായ ഭൗമനിരീക്ഷണ ഉപഗ്രഹം നൈസറിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. GSLV എഫ്-16 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചിലവ് 13000 കോടിയ്ക്ക് മുകളിലാണ്. ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയാണ് പ്രധാന ദൗത്യം.പ്രതികൂല കാലാവസ്ഥയിൽ പോലും പ്രവർത്തിക്കാൻ നൈസാര്‍…

Read More

പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം: എം സ്വരാജ്

പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക…

Read More

വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26460 ആയി. 24809 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1357 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1162 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി

നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്. ഈ വർഷത്തെ പരീക്ഷ സെപ്റ്റംബർ അഞ്ചിനാണ് നടക്കാനിരിക്കുന്നത്. ഇടക്കാല വിധി വന്നതോടെ കൂടുതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് സായുധ സേനയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. മാനസികാവസ്ഥ മാറ്റാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, ഋഷികേശ് റോയ് എന്നിവർ നിർദേശിച്ചു. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ക്രിയാത്മകമായ…

Read More