മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് ഭീതി പരത്തുന്നു; നിയമപരമായി നേരിടും: മുഖ്യമന്ത്രി
മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ…