മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന കൊമ്പ് കേസിലെ റിമാൻഡ് പ്രതി മരിച്ചു

കൽപ്പറ്റ:റിമാൻ്റ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജു (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലധികൃതർ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രി സാറ്റ് ലൈറ്റ് ആശുപത്രിയായ വിൻസെൻ്റ് ഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞോം ആന കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിനാണ് രാജു റിമാൻ്റിലായത്.

Read More

Axiom Jobs In Dubai UAE 2022

Axiom Careers 2022 Big chance to whom who are willing to apply on Axiom career UAE and amazing & outstanding opportunities provided by Axiom Careers In all over UAE in different sectors now get ready to grab that chance go below and check out job information given below and apply according to you qualification ,…

Read More

ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു

  ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനം ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതിയുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. ടിപിആർ 16-24 ശതമാനത്തിൽ ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം…

Read More

സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമുണ്ടായിരിക്കുന്നതല്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ന് റേഷന്‍ വിതരണം ഒഴിവാക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Read More

ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ

ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ ബന്ധം മെച്ചപ്പെടുന്നത് ഗൾഫ് മേഖലയിലും പുറത്തും അമേരിക്കയ്ക്ക് കൂടുതൽ ഗുണം ചെയ്യും. അതേസമയം പാലസ്തീൻ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.12 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 2.85 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂർ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂർ 1170, കാസർഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

രാജ്യത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ല

  രാജ്യത്ത് പുതുതായി 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു പുതുതായി സ്ഥിരീകരിച്ച കേസുകളിൽ എട്ടെണ്ണം രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇതുവരെ 30 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 54 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.  

Read More

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുവാരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിൽ മരിച്ച നിലയിൽ. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന പി എൻ രാജേഷ്(55), ഭാര്യ നിഷ(49), ഏകമകൻ ആനന്ദ് രാജ്(16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇവരെ പുറത്തു കാണാത്തതതിനാൽ വീട്ടുടമ എത്തി അന്വേഷിക്കുകയായിരുന്നു. പിന്നീട് മൊബൈലിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത് വിഷം…

Read More

നൈജീരിയയിൽ തോക്കുധാരികൾ സ്‌കൂൾ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

  നൈജീരിയയിൽ ആയുധധാരികൾ സ്‌കൂൾ ആക്രമിച്ച 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി. സംഫാറ സംസ്ഥാനത്താണ് സംഭവം. കയ ഗ്രാമത്തിലെ സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ചു കയറി തോക്കുധാരികൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി പോലീസ് വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഘമാണ് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബർ മുതൽ വടക്കൻ നൈജീരിയയിൽ നിന്ന് ഇതേ പോലെ നൂറുകണക്കിന് കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയിട്ടുള്ളത്. പണം നൽകുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവരെ…

Read More