തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം; സിപിഐ തന്നെയാണ് മുന്നണിയിലെ രണ്ടാം കക്ഷി

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളികളെ അതിജീവിക്കാൻ എൽ ഡി എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. എൽ ഡി എഫിൽ സിപിഐ രണ്ടാംകക്ഷിയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ആണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണം ആര് അയച്ചു,…

Read More

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും അദ്ദേഹം നല്‍കി. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ടായിരുന്നു. പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യവേ ഇന്നലെ രാവിലെയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിച്ചത്….

Read More

വയനാട് ‍ജില്ലയിൽ  244 പേര്‍ക്ക് കൂടി കോവിഡ്;256 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (7.1.21) 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 256 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18157 ആയി. 15605 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2444 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1779 പേര്‍ വീടുകളിലാണ്…

Read More

ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കും: കോടതി

ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ…

Read More

സംസ്ഥാന ടെലിവിഷൻ അവാർഡ്; നിലവാരമില്ലാത്തതിനാൽ മികച്ച സീരിയൽ തിരഞ്ഞെടുക്കാനായില്ല

തിരുവനന്തപുരം: കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയൽ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയൽ ആയി തിരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നൽകുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല. മറ്റ് അവാർഡുകൾ മികച്ച…

Read More

ആശങ്ക ഉയർത്തി കോഴിക്കോട് വീണ്ടും നിപ ; 12 വയസുകാരന്‍ ചികില്‍സയിൽ

  കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. 12 വയസുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളോടെ പന്ത്രണ്ട് വയസ്സുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് തന്നെ ഇത്തരത്തിൽ ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിൾ അയക്കുകയായിരുന്നു. നിലവിൽ കുട്ടി…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് തവണ മാറ്റി വെച്ചതിന് ശേഷമാണ് കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത് വിശദമായ വാദം കേൾക്കേണ്ട കേസായതിനാൽ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ…

Read More

ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

വിഖ്യാത അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി ഒരു ദശകത്തിലേറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ…

Read More

ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ആർ അശ്വിന്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം രവിചന്ദ്ര അശ്വിന്. തുടർച്ചയായ രണ്ടാം മാസമാണ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത്. ജനുവരിയിൽ പുരസ്‌കാരത്തിന് അർഹനായത് റിഷഭ് പന്തായിരുന്നു ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. പരമ്പര 3-1ന് ജയിക്കുന്നതിൽ അശ്വിന്റെ പങ്ക് നിർണായകമായിരുന്നു. പരമ്പരയിലുടനീളം 24 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. ഒരു സെഞ്ച്വറിയും അശ്വിൻ നേടിയിരുന്നു. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു അശ്വിന്റെ സെഞ്ച്വറി

Read More

അധിനിവേശം നിർത്താൻ റഷ്യയോട് നിർദേശിക്കണം; ലോകരാഷ്ട്രങ്ങളോട് യുക്രൈൻ

  അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുക്രൈൻ. റഷ്യൻ അധിനിവേശം പത്ത് ദിവസം പിന്നിടുമ്പോഴാണ് ലോക രാജ്യങ്ങളുടെ സഹായം തേടി യുക്രൈൻ വരുന്നത്. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത് റഷ്യ വെടിനിർത്തൽ ലംഘിച്ചു. രാജ്യത്തെ സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ സാധാരണക്കാർക്കും വിദേശികളായ വിദ്യാർഥികൾക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അവസരമുണ്ടാകണമെന്നും കുലേബ പറഞ്ഞു ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ സൈന്യം മനുഷ്യ കവചമാക്കിയിരിക്കുകയാണെന്ന റഷ്യൻ ആരോപണം കുലേബ തള്ളി. കഴിഞ്ഞ…

Read More