ഇന്ധനവില കുറച്ചില്ലെങ്കിൽ പിണറായി സർക്കാരിനെതിരെ തീക്ഷ്ണമായ സമരമെന്ന് കെ സുധാകരൻ
ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാം ഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നിട്ടും സർക്കാർ വഴങ്ങുന്നില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അത് ചെയ്യിച്ചേ അടങ്ങൂവെങ്കിൽ കോൺഗ്രസ് അതിനും തയ്യാറാണ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം…