ഇടുക്കി മൂലമറ്റത്ത് വിവാഹസംഘത്തിന്റെ ട്രാവലർ നിയന്ത്രണം വിട്ടുമറിഞ്ഞു; മൂന്ന് പേർക്ക് ഗുരുതര പരുക്ക്
ഇടുക്കി മൂലമറ്റത്ത് വിവാഹ സംഘം സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. വാഗമൺ റോഡിൽ മണപ്പാട്ടിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ട്രാവലർ നിയന്ത്രണം വിടുകയും മറിയുകയുമായിരുന്നു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് ഇവരെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഉപ്പുതറ ആലടിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.