100 ലക്ഷം കോടിയുടെ പി എം ഗതി ശക്തി പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി പ്രധാനമന്ത്രി

ന്യൂഡെൽഹി: പി എം ഗതി ശക്തി പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. നൂറ് ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കിയത്. അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി ചരക്കുനീക്കത്തിന് വരുന്ന അധിക ചെലവ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാര്‍ഗോ നീക്കം വേഗത്തിലാക്കി ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും. “മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍…

Read More

ശശീന്ദ്രൻ കടുത്ത പ്രതിരോധത്തിൽ; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

  പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സഭയിൽ രാജി ആവശ്യപ്പെടുന്നതിനൊപ്പം തന്നെ പുറത്തും പ്രതിഷേധം ശക്തമാക്കും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രന് രാജിവെക്കേണ്ടതായി വന്നിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിലും ശശീന്ദ്രൻ വിവാദത്തിലേക്ക് വീണത് സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയോട് ശശീന്ദ്രൻ ഫോണിൽ വിശദീകരണം നൽകിയിരുന്നു….

Read More

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എംപിമാർ ഒറ്റക്കെട്ടായി എതിർക്കും; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. യോഗത്തിൽ ശശി തരൂർ എം പി മാത്രമാണ് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ചത്. സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ചുള്ള നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേന്ദ്രത്തോട്…

Read More

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

  എസ് എസ് എൽ സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡിനെ തുടർന്ന് ക്ലാസുകൾ വൈകി ആരംഭിച്ചതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയുടെ ഭാഗമാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയായി നിശ്ചയിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകളും പഴയ നിലയിലേക്ക്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലുണ്ടായിരുന്ന ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരില്ല. സ്‌കൂളുകളും പൂർണമായി പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിർദേശം. അതേസമയം ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരു ദിവസം പങ്കെടുപ്പിക്കൂ. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി…

Read More

‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം…

Read More

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഗീതജ്ഞന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച്‌ വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്…

Read More

ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാകും

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിന് ക്ഷാമം നിലനിൽക്കുന്നതനിടെ ഫലപ്രാപ്തി കൂടിയ വാക്‌സിനുകളിലൊന്നായ റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വി നിർമിക്കാനാവശ്യമായ ഘടകകങ്ങളിൽ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും അവർ വ്യക്തമാക്കി….

Read More

ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം; ഫയൽ നീക്കം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഫയൽ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടിമാരോട് ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ഫയൽ എത്രദിവസം ഉദ്യോഗസ്ഥർക്ക് വെക്കാമെന്ന പരിധി വെക്കും. ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണമെന്ന് സെക്രട്ടറിമാരുടെ യോഗത്തിൽ നിർദേശിച്ചു. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന…

Read More

അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു. 12-10-2020 : എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 13-10-2020 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 14-10-2020 : മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്. 15-10-2020 : മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

Read More