ആരെങ്കിലും ചെയ്യുമോ, അതിന് വിവരമില്ല; തിരുവനന്തപുരം മേയറെ വിമർശിച്ച് കെ മുരളീധരൻ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് കെ മുരളീധരൻ. തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരന്റെ വിമർശനം. തിരുവനന്തപുരം മേയറെ വിമർശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ച് കയറുകയാണ്. ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേർക്ക് കോവിഡ്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,08,26,363 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ മാത്രം 78 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോട രോഗമുക്തരുടെ ആകെ…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയതിന് സ്റ്റേ

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്. പി ജെ ജോസഫിന്റെ ഹർജിയിലാണ് നടപടി. അടുത്ത മാസം ഒന്നിന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധിയല്ല ഇതെന്ന് പി ജെ ജോസഫ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.

Read More

അമിത പുകവലിക്കാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ആമവാതത്തിന്റെ പിടിയില്‍ അമര്‍ന്നേക്കാം

നിങ്ങള്‍ അമിതമായി പുകവലിക്കുന്നവരാണോ. എങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഒരു പക്ഷേ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പിടികൂടിയേക്കാമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. അമിതമായി പുകവലിക്കുന്നവര്‍ക്ക് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള സാധ്യതയേറെയാണെന്ന് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്റ് പീഡിയാട്രിക് റുമറ്റോളജിസ്റ്റ് ഡോ.സുമ ബാലന്‍ മുന്നറിയിപ്പ് നല്‍കുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം എന്താണെന്ന് മനസ്സിലാക്കുന്നതും രോഗനിര്‍ണയവും ഒരാളുടെ ആരോഗ്യത്തെ നിയന്ത്രിക്കാന്‍ തന്നെ സഹായിച്ചേക്കുമെന്നും ഡോ.സുമ ബാലന്‍ വ്യക്തമാക്കി.റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ മുഴുവനായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി…

Read More

‘ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം’: പ്രധാനമന്ത്രി

വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് ‘വിഭജന ഭീതി ദിന’മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. നമ്മുടെ ചരിത്രത്തിലെ ദാരുണമായ അധ്യായത്തില്‍ എണ്ണമറ്റ ആളുകള്‍ സഹിച്ച പ്രക്ഷോഭങ്ങളെയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് വിഭജന ഭീതി ദിനം ആചരിക്കുന്നതെന്ന് മോദി പറഞ്ഞു. അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസമാണിതെന്നും പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ‘ദുരിതമനുഭവിച്ചവരില്‍ പലരും തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിനും ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനും ശ്രമിച്ചു….

Read More

ചീഫ് സെക്രട്ടറി എ ജയതിലകിന്റെ ഹാജര്‍നിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ല; സ്വകാര്യ വിവരങ്ങള്‍ എന്ന് സര്‍ക്കാര്‍ വാദം

ചീഫ് സെക്രട്ടറി ഡോക്ടര്‍ എ.ജയതിലകിന്റെ ഹാജര്‍ നിലയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതും അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചു വിവരാവകാശ പ്രകാരം ചോദിച്ചത് 9 ചോദ്യങ്ങളായിരുന്നു. ഇതില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ ഓഫീസര്‍ മറുപടി നല്‍കി. ഒന്ന് – രണ്ട് – അഞ്ച്- ആറ് ചോദ്യങ്ങളുടെ ഉത്തരം വ്യക്തിവിവരങ്ങള്‍ ആയതുകൊണ്ട് പുറത്തുനല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ന്യായം.മറ്റു ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയില്ല. ജയതിലകിനെതിരെ എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടുണ്ടോ എന്നും എങ്കില്‍ അതിന്റെ പകര്‍പ്പ് വേണമെന്ന്…

Read More

വയനാട് ‍ജില്ലയിൽ 246 പേര്‍ക്ക് കൂടി കോവിഡ്;229 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.08

  വയനാട് ജില്ലയില്‍ ഇന്ന് (27.06.21) 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 229 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.08 ആണ്. 244 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64139 ആയി. 60889 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2756 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1991 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചവർക്ക് ടൊവിനോ നന്ദി അറിയിച്ചു   വി എസ് രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് ടൊവിനോക്ക് വയറിന് പരുക്കേറ്റത്. ആദ്യ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ടൊവിനോ

Read More

സർവമനുഷ്യരും തുല്യരാകുന്ന സുദിനത്തിലേക്ക് മുന്നേറാം; സ്വാതന്ത്ര്യ ദിനാശംസയുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ മനുഷ്യരും തുല്യരായി തീരുന്ന സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വർണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത്…

Read More

14 ജില്ലകളിലും മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാർ, പീച്ചി ഡാം ഷട്ടറുകൾ ഇന്ന് തുറന്നേക്കും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാ‌ൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും ഇന്ന് ഉയര്‍ത്തും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

Read More