പെരിക്കല്ലുർ കടവിൽ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷണൻ വോട്ടഭ്യർത്ഥിച്ചു

പെരിക്കല്ലുർ കടവിൽ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷണൻ വോട്ടഭ്യർത്ഥിച്ചു . ഡി സി സി ജനറൽ സെക്രട്ടറി അഡ്വ PD സജി ,മണ്ഡലം പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ , ജില്ലാ പഞ്ചായത്തംഗം ബീന ജോസ് , പഞ്ചായത്ത് പ്രസിഡൻ്റ് PK വിജയൻ , P K ജോസ് , ഷിനോയി തോമസ് , അബിജിത്ത് ,മേഴ്സി ബെന്നി എന്നിവർ ഒപ്പമുണ്ടായ രു ന്നു

Read More

ശബരിമല റോഡുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണ പുരോഗതി പരിശോധിക്കാനും കാലവർഷക്കെടുതി മൂലം റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് പി ഡബ്ല്യു ഡി മിഷൻ യോഗത്തിൽ പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് നിയോഗിച്ചത്് ഇതിന് പുറമെ മൂന്ന് ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്ന ടീം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്തും. നിലവിലുള്ള ശബരിമല…

Read More

പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. അടൂർ ആനന്ദപള്ളി സ്വദേശി സുശീലയാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാം ഭർത്താവ് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ടാപ്പിംഗ് കത്തി കൊണ്ട് ഇയാൾ സുശീലയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി മൃതദേഹം കൂരമ്പാല ജംഗ്ഷനിൽ ഉപേക്ഷിച്ചു. ഇതിന് ശേഷം മധുസൂദനൻ ഒളിവിൽ പോകുകയും ചെയ്തു. ഒളിവിൽ മധുസൂദനനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. രണ്ട് വർഷം മുമ്പാണ് സുശീല ളാഹ…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി റിപ്പോർട്ട്; ശിവശങ്കർക്കും കുരുക്ക് മുറുകുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരമാർശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ   സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ലൈഫ് മിഷൻ അഴിമതി, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി ഇ ഡി പറയുന്നു.   യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴി തെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു….

Read More

നടിയെ ആക്രമിച്ച കേസ്: സർക്കാരിന് ആശ്വാസം, എട്ട് സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി

  നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. കേസിൽ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകി. വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. വിചാരണ കോടതി ഈ ആവശ്യം തള്ളിയതോടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത് കേസിൽ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ രണ്ട് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് കേസിൽ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത് കേസിലെ…

Read More

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി; 227 റൺസിന് പരാജയപ്പെട്ടു, ജോ റൂട്ട് കളിയിലെ താരം

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി. 227 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. 420 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ കേവലം 192 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് കളിയിലെ താരം 1ന് 39 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ രണ്ട് സെഷൻ മാത്രമെ പിടിച്ചു നിൽക്കാനുയുള്ളു. ശുഭ്മാൻ ഗില്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ…

Read More

പ്രഭാത വാർത്തകൾ

  🔳ഞായറാഴ്ചകളിലെ ലോക് ഡൗണിനു സമാനമായ നിയന്ത്രണം പിന്‍വലിച്ചു. സ്‌കൂളുകളില്‍ ഫെബ്രുവരി 28 മുതല്‍ വൈകുന്നേരംവരെ ക്ലാസുകള്‍ നടത്തണം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ വിശേഷങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം പുറത്തിറക്കും. 🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കലാണു പ്രധാന കടമ്പയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആര്‍ തയാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയത്. വായ്പാ…

Read More

മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിൻ്റ ബലം; മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: കെ ടി ജലീലിനിന് അധികാരത്തിൽ ഒരു നിമിഷം പോലും തുടരാനുള്ള ധാർമ്മികതയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഭരണത്തില്‍ കടിച്ച് തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിൻ്റ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വർഗീയത ഇളക്കിവിട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ലീഗിനെ ജലീൽ ധാർമ്മികത പഠിപ്പിക്കേണ്ടെന്നും ഇ ടി പറഞ്ഞു. കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ്…

Read More

കനത്ത മഴയും വെള്ളക്കെട്ടും: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

  കനത്തമഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് ഡൽഹിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്. വിമാനത്താവളത്തിന്റെ റൺവേയിലടക്കം വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസം രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ…

Read More

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പതുകാരിയായ ഷീജയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാനവാസിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മദ്യപിച്ചെത്തിയ ഷാനവാസും ഷീജയും തമ്മിൽ ഇന്നലെ രാത്രി വഴക്ക് നടന്നിരുന്നു. പുലർച്ചെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഷീജ കുത്തേറ്റ് കിടക്കുന്നതാണ്. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More