കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും ; വയനാട് ജില്ലാ കളക്ടര്‍

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികള്‍ പുനരാരംഭിക്കും. തദ്ദേശ സ്ഥാപനതലങ്ങളില്‍ രോഗ പ്രതിരോധത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നവരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുളളു. വിവാഹം, വിവിധ യോഗങ്ങള്‍ എന്നിവയിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുക, സാമൂഹിക…

Read More

ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:  ക്രിസ്മസ് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്‌നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്ത:സത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

വയനാട് ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.29

  വയനാട് ജില്ലയില്‍ ഇന്ന് (20.08.21) 524 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17. 29 ആണ്. 518 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88668 ആയി. 81354 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6428 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5065 പേര്‍ വീടുകളിലാണ്…

Read More

കരിപ്പൂർ വിമാനാപകടം: അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു

ഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു   എയർക്രാഫ്റ്റ് ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് അന്വേഷണസമിതിയെ രൂപീകരിച്ചത്. ക്യാപ്റ്റൻ എസ്.എസ്.ചഹറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു. ബോയിംഗ് 737 വിമാനത്തിൻറെ മുൻ പരിശോധകനാണ് ക്യാപ്റ്റൻ എസ്എസ് ഛഹർ. അപകടത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ടൊന്നും ഇതുവരെ നല്കിയിട്ടില്ലെന്നാണ് സൂചന. അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ…

Read More

ലൈഫ് മിഷന്‍: ഏതന്വേഷണവും സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ സി മൊയ്തീന്‍

ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും അഞ്ചാം ഡിപിആറില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വീടില്ലാത്ത പാവപ്പെട്ടവരെ കണ്ടറിയാത്തവരാണ്. എന്നാല്‍ ഈ…

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ ബിജെപി ചിഹ്നം വേണമെന്നാണ് ആഗ്രഹം: ജേക്കബ് തോമസ്

തെരഞ്ഞടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുൻ ഡിജിപി ജേക്കബ് തോമസ്. ബിജെപിയുടെ ചിഹ്നത്തിൽ മത്സരിക്കാനാണ് താത്പര്യം. അംഗത്വം നൽകണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു ചിഹ്നം ഏതാണ്, എങ്ങനെ മത്സരിക്കണമെന്നൊക്കെ എൻഡിഎ തീരുമാനിക്കണം. ഇരിങ്ങാലക്കുട, ചാലക്കുടി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യമുണ്ട്. ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരണം കേരളത്തിലെ തെരഞ്ഞെടുപ്പിൽ വർഗീയത ഒരു വിഷയമല്ല. ഒരു പാർട്ടിയുടെ പേര് മുസ്ലിം ലീഗ് ആണെന്ന് കരുതി അത് വർഗീയ…

Read More

തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; കേരളത്തിൽ നിയമസംവിധാനം തകർന്നുവെന്ന് മുല്ലപ്പള്ളി

അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് തീവ്രവാദികൾ എത്തിയിട്ടും കേരള സർക്കാർ അറിഞ്ഞില്ലെന്ന് രാമചന്ദ്രൻ കുറ്റപ്പെടുത്തി ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയാണിത്. കേരളത്തിൽ നിയമസംവിധാനം തകർന്നു. ദുബൈയിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസെടുത്തത് അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇതോടെ കള്ളക്കടത്തിൽ സർക്കാരിന്റെ പങ്ക് വ്യക്തമായി മതത്തെ ദുരുപയോഗം ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക…

Read More

കണ്ണൂരിൽ MDMA യുമായി ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ

കണ്ണൂർ ചാലോടിലെ ഒരു ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ വെച്ച് ഇവർ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കണ്ണൂരിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പൊലീസിന്റെ ശക്തമായ…

Read More

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം; ചടങ്ങിനായി സംസ്ഥാന സര്‍കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം

ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം. മന്ത്രി തോമസ് ഐസക്, പി തിലോത്തമന്‍, എംപി മാരായ എ എം ആരിഫ് , കെ സി വേണുഗോപാല്‍ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. ബൈപ്പാസ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്‍കിയ ആളാണ് കെ.സി.വേണുഗോപാല്‍. ഇതെല്ലാം കണക്കിലെടുത്താണ്…

Read More