പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Read More

10 ദിവസം കൊണ്ട് കൊവിഡ് കേസുകളിൽ നാലിരട്ടി വർധന; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസംകൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ്…

Read More

ആന്ധ്രയിലെ റയല ചെരിവ് ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയല ചെരിവ് ഡാമിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ വഴി വെള്ളം ചോരുന്നുണ്ട്. ഡാമിലെ നാല് ഇടങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ ഡാം അപകടാവസ്ഥയിലാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വിള്ളൽ സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ളതാണ് റയല ചെരിവ് ഡാം. കനത്ത മഴയ്ക്ക് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ആന്ധ്രയുടെ പടിവാതിൽക്കൽ വന്നുനിൽക്കുന്നത് അതിശക്തമായ മഴയെ തുടർന്ന്…

Read More

ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട് പുടിൻ; കീവിലടക്കം വൻ സ്‌ഫോടനങ്ങൾ

  യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാക്രമണം ആരംഭിച്ച് റഷ്യ. തലസ്ഥാനമായ കീവിലും കാർക്കിവിലും ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡോൺബാസിൽ സൈനിക നടപടിക്ക് പുടിൻ അനുമതി നൽകി മിനിറ്റുകൾക്കുള്ളിലാണ് വ്യോമാക്രമണം നടന്നത്. ആയുധം വെച്ച് കീഴടങ്ങാനാണ് യുക്രൈൻ സൈനികർക്ക് പുടിൻ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈൻ തിരിച്ചടിച്ചു. യുക്രൈൻ അതിർത്തിയുടെ 40 കിലോമീറ്റർ ചുറ്റളവിൽ സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞത്…

Read More

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വ്യാപാരികളുടെ മരണകാരണം മൂന്നാംമുറ എന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്കപ്പിലെ ഭിത്തിയിലും ലാത്തിയിലും രക്ത കറ കണ്ടെത്തിയെന്നും ഡിഎന്‍എ പരിശോധനയില്‍ ഇത് വ്യാപാരികളുടേത് എന്ന് തെളിഞ്ഞെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാപാരികളുടെ കൈകൾ പുറകിലേക്ക് കെട്ടിയിട്ട് പൊലീസുകാർ കൂട്ടമായി മർദിച്ചുവെന്നും രഹസ്യഭാഗങ്ങളില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നത് അമിത രക്തസ്രാവത്തിന് വഴിവച്ചുവെന്നും സിബിഐ കണ്ടെത്തി. അമിത രക്തസ്രാവം ഉണ്ടായിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്തിയില്ല. ഇൻസ്പെകർ ശ്രീധറിനും…

Read More

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; മലയാളിയായ കെ മീരക്ക് ആറാം റാങ്ക്, ശുഭം കുമാർ ഒന്നാമൻ

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകലിൽ അഞ്ചും വനിതകൾക്കാണ് മലയാളികളായ മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജക്ക് 20ാം റാങ്കും അപർണ രമേശിന് 35ാം റാങ്കും സ്വന്തമാക്കി. അശ്വതി ജിജി(41), നിഷ(51), വീണ എസ് സുധൻ(57), അപർണ…

Read More

ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു

തമിഴ്നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു. ഈറോഡ് ടൗൺ സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യയാണ് സഹപാഠികളുടെ മർദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുമായി സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് വഴിവച്ചതായി പൊലീസ് പറഞ്ഞു.ആദിത്യയും പ്രതികളും സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും, ഇവർക്കിടയിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ആദിത്യയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More

സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു: ഓൺലൈൻ ക്ലാസുകൾ തുടരും

കൊച്ചി: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇത് വരെയും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഭാഗികമായി സ്കൂളുകൾ പ്രവർത്തിപ്പിക്കാനാണ് സിബിഎസ്ഇ സ്കൂളുകളുടെ ശ്രമം. 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ക്ലാസുകൾ തുടങ്ങുന്നതിൽ മാതാപിതാക്കളുടെ…

Read More

വികസനത്തിന് ഊന്നൽ നൽകി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

അമ്പലവയൽ: വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള 2021-22 വർഷത്തേക്കുള്ള അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 43.92 കോടി രൂപ വരവും 43.64 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ കെ ഷമീർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. അമ്പലവയൽ നിവാസികളുടെ ചിരകാലാഭിലാഷമായ ആധുനിക സൗകര്യങ്ങളോടുള്ള കമ്മ്യൂണിറ്റിഹാൾ നിർമ്മാണത്തിന് 5 കോടി രൂപ നീക്കിവെച്ചു. കാർഷിക മേഖലക്ക് 1.32 കോടി രൂപയും, ഭവന നിർമ്മാണത്തിന് 1…

Read More