കാമുകിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു
പാലക്കാട് നെന്മാറയിൽ കാമുകിയായ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ നെന്മാറ സിഐയോട് കമ്മീഷൻ നിർദേശിച്ചു. നെന്മാറ അയിലൂരിലാണ് സജിത എന്ന യുവതിയെ കാമുകനായ റഹ്മാൻ പത്ത് വർഷത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ചത് സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ഇതിന് പ്രണയത്തിന്റെ ഭാഷ്യം നൽകാൻ കഴിയില്ലെന്നും പാലക്കാട് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. അന്വേഷണം വേണ്ടെന്ന നിലപാടിലെത്തിയ പോലീസ് നിലപാടിനെയും വനിതാ കമ്മീഷൻ…